പി പി ചെറിയാന്‍
ലോസ് ഏഞ്ചല്‍സ്: ശമ്പള വര്‍ദ്ധനവും മെച്ചപ്പെട്ട സേവന വ്യവസ്ഥകളും ആവശ്യപ്പെട്ട് ലോസ് ഏഞ്ചല്‍സിലെ പൊതുവിദ്യാലയങ്ങളില്‍ വന്‍ പണിമുടക്കിന് ഒരുക്കം. അധ്യാപകര്‍, പ്രിന്‍സിപ്പല്‍മാര്‍, മറ്റ് ജീവനക്കാര്‍ എന്നിവരുള്‍പ്പെടെ ഏകദേശം 70,000 പേര്‍ അടുത്ത ആഴ്ച ജോലി ബഹിഷ്‌കരിക്കും. ഇതോടെ അഞ്ചര ലക്ഷത്തോളം വിദ്യാര്‍ത്ഥികളുടെ പഠനം തടസ്സപ്പെടും.
ഏപ്രില്‍ 14-നകം ധാരണയിലെത്തിയില്ലെങ്കില്‍ സമരം തുടങ്ങാനാണ് യൂണിയനുകളുടെ തീരുമാനം. 17 ശതമാനം ശമ്പള വര്‍ദ്ധനവ് അധ്യാപകര്‍ ആവശ്യപ്പെടുമ്പോള്‍ 8 ശതമാനം മാത്രമേ നല്‍കാനാകൂ എന്ന നിലപാടിലാണ് അധികൃതര്‍. സമരം നടന്നാല്‍ കുട്ടികള്‍ക്ക് ഭക്ഷണം നല്‍കുന്നതിനും മറ്റുമായി പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് സ്‌കൂള്‍ ഡിസ്ട്രിക്റ്റ് അറിയിച്ചു. ഏഴ് വര്‍ഷത്തിനിടെ ലോസ് ഏഞ്ചല്‍സില്‍ നടക്കുന്ന മൂന്നാമത്തെ വലിയ സമരമായിരിക്കും ഇത്.