പി പി ചെറിയാന്‍
വാഷിംഗ്ടണ്‍: മനുഷ്യരാശിയുടെ ചന്ദ്രനിലേക്കുള്ള മടക്കയാത്രയില്‍ നിര്‍ണ്ണായകമായി ആര്‍ട്ടെമിസ് 2 ദൗത്യം വിജയകരമായി പൂര്‍ത്തിയായി. പത്ത് ദിവസം നീണ്ടുനിന്ന ദൗത്യത്തിന് ശേഷം നാല് ബഹിരാകാശ സഞ്ചാരികളുമായി ഓറിയോണ്‍ പേടകം സുരക്ഷിതമായി ശാന്തസമുദ്രത്തില്‍ ഇറങ്ങി.
അപ്പോളോ ദൗത്യങ്ങള്‍ക്ക് ശേഷം ആദ്യമായാണ് മനുഷ്യര്‍ ചന്ദ്രന് സമീപം വരെ പോയി മടങ്ങുന്നത്. റീഡ് വൈസ്മാന്‍, വിക്ടര്‍ ഗ്ലോവര്‍, ക്രിസ്റ്റീന കോച്ച്, ജെറമി ഹാന്‍സെന്‍ എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്. പാരച്യൂട്ടുകളുടെ സഹായത്തോടെ സമുദ്രത്തില്‍ ഇറങ്ങിയ പേടകത്തെ അമേരിക്കന്‍ നാവികസേന വീണ്ടെടുത്തു.
ചന്ദ്രനില്‍ മനുഷ്യനെ ഇറക്കാനുള്ള നാസയുടെ അടുത്ത ഘട്ടത്തിന് ഈ വിജയം വലിയ കരുത്താകും. സഞ്ചാരികളെയും നാസയെയും അമേരിക്കന്‍ പ്രസിഡന്റ് അഭിനന്ദിച്ചു.