പി പി ചെറിയാന്‍
വിചിറ്റാ ഫാള്‍സ്: ടെക്‌സസിലെ വിവിധ ജയിലുകളിലേക്ക് ബൈബിളിലും മറ്റ് മതഗ്രന്ഥങ്ങളിലും ഒളിപ്പിച്ച് മയക്കുമരുന്ന് കടത്തിയ ഹെന്ന ഹാവില മാര്‍ട്ടിനെസ് എന്ന യുവതിക്ക് ആറ് വര്‍ഷം തടവുശിക്ഷ വിധിച്ചു. ബൈബിളിന്റെ പുറംചട്ടയ്ക്കുള്ളിലും പേജുകളിലും സിന്തറ്റിക് കന്നാബിനോയിഡുകള്‍ (മയക്കുമരുന്ന്) ലായനി രൂപത്തില്‍ തേച്ചുപിടിപ്പിച്ചാണ് ഇവര്‍ തടവുകാര്‍ക്ക് അയച്ചിരുന്നത്.
ജയിംസ് വി. ഓള്‍റെഡ് യൂണിറ്റിലെ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് സംശയാസ്പദമായ രീതിയിലുള്ള ബൈബിളുകള്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണം വിചിറ്റാ ഫാള്‍സിലെ ഒരു കൊറിയര്‍ സെന്ററിലേക്കും അവിടെ നിന്ന് പ്രതിയിലേക്കും എത്തിച്ചേരുകയായിരുന്നു. ഹെന്നയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഏകദേശം 2.2 കിലോഗ്രാം (4.9 പൗണ്ട്) മയക്കുമരുന്നും അധികൃതര്‍ പിടിച്ചെടുത്തു.