'അന്നത്തെ രാത്രികളിൽ ആരുമറിയാതെ കുളക്കടവിൽ മാറോട് ചേർത്തിരിത്തി..' ഓർമ്മകൾ പൂക്കുമ്പോൾ(ഭാഗം 33)

By: 600009 On: Sep 30, 2021, 4:24 PM

ദൈവത്തിന്റെ നാമം വൃഥാ ഉപയോഗിച്ചതു കൊണ്ടും, ആ പേരിൽ പണം വരാൻ സൂത്രവഴികൾ കണ്ടെത്തിയതു കൊണ്ടും അവർ ഭ്രാന്താശുപത്രിയുടെ ഇരുളടഞ്ഞ മുറികളിൽ അടക്കപ്പെട്ടു. ദൈവദാസൻ ഇത്താക്ക് മാപ്പിളയും, മകൻ റാഫേൽ ഇത്താക്ക് കുരിശുമൂട്ടിലും മുട്ടിപ്പായി കരഞ്ഞു.

പല തവണ ഷോക്ക് അടിച്ച് അവരുടെ തല പെരുത്തിരുന്നു. ഇത്താക്ക് മാപ്പിളയുടെ ഭാര്യ ചിന്നമ്മയും, മരുമോളും കണ്ണീരോടെ കുത്തിയിരുന്നു പ്രാർത്ഥിച്ചു.

'അവർ അന്ധകാരത്തിലായിരുന്നു അവരെ പ്രകാശത്തിലേക്ക് നയിക്കണമേ. അവർ അജ്ഞരായിരുന്നു അവരെ ജ്ഞാനത്തിലേക്ക് നയിക്കണമേ.'

തലമൂത്ത പിശാചുക്കളായ ഭർത്താവിന്റെയും, അവരുടെ മൂത്ത സന്തതി റാഫേൽ കുരിശുമൂട്ടിലിനെയും അവർ അറിയാതെ ശപിച്ചു പോയി. അതിൽ ഏറെ ദുഃഖിച്ച് അവർ വാവിട്ട് കരഞ്ഞു പ്രാർത്ഥിച്ചു. അവരുടെ കൂടെ കൂടാതെ മാറി നിന്ന മക്കളെയും കൊച്ചുമക്കളെയും ചിന്നമ്മ അനുഗ്രഹിച്ചു.

'സ്വർഗ്ഗരാജ്യത്തിന്റെ രഹസ്യങ്ങൾ അറിയാനുള്ള വരം നിങ്ങൾക്കാണ് ലഭിച്ചിരിക്കുന്നത്. അവർക്ക് അത് ലഭിച്ചിട്ടില്ല. ഉള്ളവന് നൽകപ്പെടും. അവന് സമൃർദ്ധി യുണ്ടാകുകയും ചെയ്യും. ഇല്ലാത്തവനിൽ നിന്ന് ഉള്ളതുപോലും എടുക്കപ്പെടും. കാരണം അവർ കണ്ടിട്ടും കാണുന്നില്ല. കേട്ടിട്ടും കേൾക്കുന്നില്ല, ഗ്രഹിക്കുന്നുമില്ല. നിങ്ങൾ തീർച്ചയായും കേൾക്കും. എന്നാൽ മനസ്സിലാവുകയില്ല. നിങ്ങൾ തീർച്ചയായും കാണും. എന്നാൽ ഗ്രഹിക്കുകയില്ല. അവർ കണ്ണു കൊണ്ട് കണ്ടു, കാതുകൊണ്ട് കേട്ടു, ഹൃദയം കൊണ്ട് മനസ്സിലാക്കി. മാനസ്സാന്തരപ്പെടുകയും ഞാനവരെ സുഖപ്പെടുത്തുകയും ചെയ്യും.'

അവർ പ്രാർത്ഥന കഴിഞ്ഞ് വേദപുസ്തകം മടക്കി വെച്ചു. അന്നു തന്നെ സണ്ണിച്ചനെ വിവരം അറിയിക്കാൻ ദൈവദാസൻ ഇത്താക്കിന്റെ ഭാര്യ ചിന്നമ്മ, പേരക്കിടാങ്ങളെ ചട്ടംകെട്ടി. അതു കൂടാതെ നീട്ടിപ്പിടിച്ച ഒരു കത്ത് അവർ സണ്ണിമോന് അയക്കാൻ തീരുമാനമെടുത്തു. ഈ അന്ധകാരത്തിൽ നിന്നും രക്ഷപ്രാപിച്ച മകൻ സണ്ണിച്ചനെ മനസ്സ് കൊണ്ട് അനുഗ്രഹിക്കുകയും അവന്റെ ഭാര്യ ലക്ഷ്മിക്കും മക്കൾക്കും നല്ലത് വരണമേയെന്ന് ഉള്ളുരുകി പ്രാർത്ഥിക്കുകയും ചെയ്തു.

കത്തു കിട്ടുന്നതിനു മുമ്പായി തന്നെ സണ്ണിച്ചൻ ഫാദർ റോബർട്ട് റാഫേൽ കുരിശുമൂട്ടലിനെ ഫോണിൽ ബന്ധപ്പെടുകയും, സ്ഥിതിഗതികൾ ആരായുകയും ചെയ്തു. ഫാദർ റോബർട്ട് റാഫേൽ കുരുശുമൂട്ടിൽ പറഞ്ഞു.

'അപ്പനും, അപ്പാപ്പനും സ്നേഹാലയത്തിൽ നടന്ന സംഭവുമായി യാതൊരു ബന്ധവുമില്ലായെന്നും, ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവരൊക്കെ മറ്റാരോയാണന്നും അയാൾ കൂട്ടിച്ചേർത്തു. സ്നേഹാലത്തിന്റെ മുന്നിൽ ബലൂണും, പീപ്പിയും മറ്റും വിറ്റിരുന്നയാളും, സ്നേഹാലയത്തിലെ ഭക്ഷണം പാകം ചെയ്യാൻ നിന്നിരുന്ന ഒരാളും പോലീസിന്റെ രഹസ്യ സേനയിൽപ്പെട്ടവരായിരുന്നു. അവർ അവിടെ നടന്ന രഹസ്യങ്ങളൊക്കെ ചോർത്തിയിട്ടുണ്ടന്നും കേസ്സ് നേരാവണ്ണം മുമ്പോട്ട് പോകുന്നുമെന്നും ഫാദർ പറഞ്ഞു.'

'കൂടാതെ ആ ഭാഗത്തായി  ആരുമറിയാതെ വേശ്യാലയം നടത്തികൊണ്ടിരുന്ന വീടിന്റെ മറുവശത്തായി "പിച്ച"യെടുത്ത് ജീവിക്കുന്നവരുടെ കൂട്ടത്തിലും ഒരു രഹസ്യപോലീസുകാരനുണ്ടായിരുന്നു. ഇവരെല്ലാവരും ക്രോഡികരിച്ചാണ് രഹസ്യങ്ങൾ ചോർത്തിയിരുന്നത്. മാവോയിസിസ്റ്റുകൾ താവളമടിച്ചിരിക്കുന്ന ഈ പ്രദേശം പോലീസിന്റെ പ്രത്യേക നിരീക്ഷണത്തിലുമായിരുന്നു. പ്രസരണ ടവറിൽ അപായം എന്നെഴുതിയതിന്റെ താഴേ കൊടുത്തിരിക്കുന്ന തലയോട്ടിയുടെ ആകൃതിയുള്ള ഒരു രഹസ്യപോലീസുകാരൻ ലോട്ടറി കച്ചവടവുമായി ആ പ്രദേശമാകെ റോന്തു ചുറ്റുന്നുണ്ടായിരുന്നു. അയാളാണ് ഇവരിൽ പ്രധാനി. അവർ ഈ കേസ്സുമായി ബന്ധപ്പെട്ടവരെയെല്ലാം അറസ്റ്റ് ചെയ്തുയെന്നാണ് അറിയാൻ കഴിഞ്ഞത്. ലോക്കൽ പോലീസ് ഉന്നയിച്ചതെല്ലാം കോടതി തള്ളിയെന്നും യഥാർത്ഥ പ്രതികളെ ഹാജരാക്കാനും കോടതി ആവശ്യപ്പെട്ടു.

ഒരു പ്രാർത്ഥനാലയം നടത്തുന്നതിന് നിയമതടസ്സമില്ലായെന്നും, അവർക്ക് ഇവിടെ ഉന്നയിച്ച സംഭവങ്ങളുമായി ബന്ധമുള്ളതായി പ്രോസിക്യൂഷൻ ഭാഗത്തിന് തെളിയിക്കാൻ കഴിയാതെ പോയതിനാൽ അവരെയെല്ലാം നിർബാധിതം വെറുതെ വിട്ടതായി കോടതി പ്രഖ്യാപിച്ചു.'

സണ്ണിച്ചൻ, റോബർട്ട് റാഫേൽ അച്ചനോടായി പറഞ്ഞു 'ഇന്നത്തെ അവസ്ഥയിൽ എനിക്ക് പെട്ടന്ന് അങ്ങോട്ട് വരാനിപ്പോൾ സാധിക്കില്ലാ. ഇവിടെ നിന്ന് മാറാൻ പറ്റാത്ത അവസ്ഥയാണ്. വിശദമായ വിവരണങ്ങൾ കത്തിലൂടെ അറിയിക്കാമെന്നും ഏറ്റു. പണത്തിന് എന്ത് ആവശ്യമുണ്ടങ്കിലും അറിയിക്കാൻ മടിക്കണ്ടായെന്നും പറഞ്ഞു.'

സണ്ണിച്ചൻ, വീട്ടിലേക്ക് വിളിച്ച് എല്ലാ കാര്യങ്ങളും ആരാഞ്ഞു. കൊച്ചച്ചൻ റോബർട്ട് റാഫേൽ കുരിശുമൂട്ടിൽ  വഴി എല്ലാം അറിഞ്ഞുവെന്നും, ഇവിടെ നിന്ന് വരാൻ പറ്റാത്ത കാര്യങ്ങൾ കൂടി വിവരിച്ചു. ഞങ്ങൾ ഉടൻ എത്തുമെന്നും എല്ലാവരെയും കാണാൻ കൊതിയായിയെന്നും പ്രത്യേകം പറഞ്ഞു.

'അപ്പന് നിങ്ങളെ കാണാൻ വലിയ ആഗ്രഹമുണ്ടന്നും, ചെയ്തു പോയ പാപത്തിന് വലിയ സങ്കടമുണ്ടന്നും ചിന്നമ്മ പറഞ്ഞു. അപ്പനും, ചേട്ടനും സ്വസ്ഥമായി ഇരിക്കാൻ ആഗ്രഹിക്കുകയാണന്നും, എന്നാൽ സ്വൈര്യമായിരുത്താൻ കുറെ ഭക്തർ അനുവദിക്കുന്നില്ലായെന്നും പ്രത്യേകം ഓർമ്മിപ്പിച്ചു. ചിലർ പ്രാർത്ഥനാ സഹായം തേടി വീട് അന്വേഷിച്ച് വരുകയാണന്നും അതിൽ സ്ത്രീകളാണ് കൂടുതലെന്നും അവർ പറഞ്ഞു. ഇത്രയുമൊക്കെ അനുഭവം ഉണ്ടായിട്ടും, ഇവരെത്തേടി വരുന്നവർ ഒന്നും മനസ്സിലാക്കുന്നില്ലാ എന്നതാണ് വിചിത്രമെന്നും അമ്മ കൂട്ടിച്ചേർത്തു. എങ്ങോട്ടെങ്കിലും പോയാലോയെന്ന് അപ്പൻ ആലോചിക്കുകയാണന്നും പറഞ്ഞു. പോലീസ് തല്ലിചതച്ച വേദന അപ്പനും, ചേട്ടനും വിട്ടു പോയിട്ടില്ലായെന്നും, പുതിയകാവ് ഒരു നാട്ടുവൈദ്യന്റെയടുത്ത് പുഴുങ്ങാൻ കൊണ്ടുപോകാൻ ആലോചിക്കുന്നതായും പറഞ്ഞു. ലക്ഷ്മി അമ്മയുമായി സംസാരിച്ചു. അവിടെയെല്ലാവർക്കും സുഖം തന്നെയല്ലേയെന്ന് അന്വേഷിച്ചു. കേസ്സുകളിൽ നിന്നെല്ലാം വിട്ടു പോന്നതിൽ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു.

ഇവിടെ മക്കൾ സുഖമായിരിക്കുന്നുയെന്നും മൂത്തവന് നാലുവയസ്സായെന്നും സണ്ണിച്ചന്റെ അതേച്ഛായയാണന്നും, ഇളയവന് രണ്ടു മാസം പ്രായമായയെന്നും അമ്മയുടെ അതേച്ഛായയാണന്നും തട്ടിവിട്ടു. സണ്ണിച്ചന് മനസ്സിൽ ചിരി വന്നെങ്കിലും പുറത്തു കാണിച്ചില്ല. സണ്ണിച്ചൻ ഓർമ്മകളിൽ പതിനാറ് വയസ്സു പോലും തികയാത്ത തലമൂത്ത നായർ തറവാട്ടിലെ ലക്ഷ്മിയെന്ന പെൺകുട്ടി തലമൂത്ത സസ്രാണി കുടുംബത്തിലെ സണ്ണിച്ചനെ പ്രണയിച്ച കഥയാണ് ഓർമ്മ വന്നത്.

അന്നത്തെ രാത്രികളിൽ ആരുമറിയാതെ കുളക്കടവിൽ മാറോട് ചേർത്തിരിത്തി ചെവിയിൽ പെന്നേ, മുത്തേയെന്നു പറയുമ്പോൾ, ഇതൊക്കെ ചെറുപ്പത്തിൽ മുതിർന്നവർ പറയാറുള്ളതാണന്നും, ഇതേ പോലെ വികാരം ചേർന്നതല്ലായിരുന്നുയെന്നും അവൾ പറഞ്ഞത് ഓർത്തു. ജാക്കറ്റി നിടയിലൂടെ അവളുടെ മുലയിൽ തൊടുമ്പോൾ ലജ്ജകൊണ്ടവൾ അന്ന് മുഖം പൊത്തിക്കളയും. ആ സമയം മറ്റുള്ള ഭാഗങ്ങളെല്ലാം തന്റെ മുമ്പിൽ തുറന്നു കിടക്കുകയാണന്ന് അവൾ മറക്കും. ഒട്ടകപ്പക്ഷി മണലിൽ തലതാഴ്ത്തി തന്നെയാരും കാണുന്നില്ലായെന്ന് നടിക്കുന്നതു പോലെ. അന്ന് അവൾ പറഞ്ഞത് ഇന്നും ഓർമ്മയിലേക്ക് എത്തി.

'സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട. പ്രായപൂർത്തിയായില്ലായെന്ന് ഓർമ്മവണം. ഒളിച്ചോടിപ്പോയാലും വിവാഹം കഴിച്ച് ജീവിക്കാൻ നിയമം അനുവദിക്കില്ല.'

ഒരു കാലത്ത് മുഖം പൊത്തി നിന്ന കൗമാരക്കാരി, ഇന്ന് അമേരിക്കയിലെ ഷിക്കാഗോ യൂണിവേഴ്സിറ്റിയിലെ ഇംഗ്ലീഷ് അദ്ധ്യാപികയാണ്. വിവാഹമെന്നത് എപ്പോൾ വേണമെങ്കിലും സ്വയഭോഗം നടത്താതെ സ്വതന്ത്രമായി സംഭോഗം നടത്താമെന്ന ചിന്തയാണ് അന്ന് മനസ്സിലുണർന്നത്. സ്വയഭോഗം നടത്താൻ കാമുകിയെ മനസ്സിലോർത്താൽ നടക്കില്ലായെന്നതാണ് സത്യം.,

ഏതെങ്കിലും തേവിടിശ്ശിയെ മനസ്സിൽ കൊണ്ടുവരേണ്ട ഗതികേടായിരുന്നു അന്ന്.  ഇന്ന് പ്രാസംഗീയനെന്ന നിലയിൽ അറിയപ്പെടുന്ന എന്റെ യൗവ്വന ആരംഭകാലത്തിന്റെ ചിന്തയങ്ങനെയായിരുന്നു. വലിയ വലിയ മഹാത്മാർക്കും ഇതേ പോലെയുള്ള വിഢ്ഡിത്വങ്ങളുടെ കഥ പറയാനുണ്ടാകും. രണ്ടു കുട്ടികളുടെ അമ്മയാണങ്കിലും ഇപ്പോളും അവളുടെ കുട്ടിത്തം വിട്ടു മാറിയിട്ടില്ലായെന്ന് കണ്ട് അയാൾക്ക് ചിരിവന്നു.

------തുടരും----------