ജെഫ്രി എപ്സ്റ്റീനുമായി ബന്ധമില്ല: മെലാനിയ ട്രംപ്

By: 600002 On: Apr 10, 2026, 9:23 AM



 

പി പി ചെറിയാന്‍

വാഷിംഗ്ടണ്‍: അന്തരിച്ച വിവാദ വ്യവസായി ജെഫ്രി എപ്സ്റ്റീനുമായി തനിക്ക് അടുത്ത ബന്ധമുണ്ടെന്ന ആരോപണങ്ങള്‍ നിഷേധിച്ച് മുന്‍ പ്രഥമ വനിത മെലാനിയ ട്രംപ്. അപൂര്‍വ്വമായി പുറത്തിറക്കിയ ഒരു പ്രസ്താവനയിലൂടെയാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

എപ്സ്റ്റീന്‍ കേസ് വീണ്ടും ചര്‍ച്ചയാകാന്‍ സാധ്യതയുള്ള ഈ സാഹചര്യത്തില്‍, മെലാനിയയുടെ പ്രസ്താവനയെക്കുറിച്ച് പ്രതികരിക്കാന്‍ വൈറ്റ് ഹൗസ് തയ്യാറായില്ല. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പുറത്തുവന്ന ഈ വിശദീകരണം രാഷ്ട്രീയ കേന്ദ്രങ്ങളില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്.