സന്തോഷ് പിള്ളൈ (ഡാളസ് )
ഡാളസ്: മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള നാസയുടെ (NASA) ആര്‍ട്ടമിസ് ദൗത്യം നിര്‍ണ്ണായക ഘട്ടത്തിലേക്ക്. യവന ദേവനായ അപ്പൊളോയുടെ ഇരട്ട സഹോദരിയുടെ പേര് നല്‍കിയിരിക്കുന്ന ഈ പദ്ധതി, ബഹിരാകാശ പര്യവേഷണത്തില്‍ പുതിയ നാഴികക്കല്ലുകള്‍ സൃഷ്ടിക്കുകയാണ്.
ദൂരത്തിന്റെ റെക്കോര്‍ഡ് ഭേദിച്ച് ആര്‍ട്ടമിസ് 2മനുഷ്യരില്ലാത്ത ആദ്യ ദൗത്യമായ ആര്‍ട്ടമിസ് 1, 2022-ല്‍ ഭൂമിയില്‍ നിന്നും 2,70,000 മൈല്‍ ദൂരത്തില്‍ എത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ബഹിരാകാശ സഞ്ചാരികളുമായി യാത്ര തിരിക്കുകയും തിരികെ വരികയും ചെയ്യുന്ന ആര്‍ട്ടമിസ് 2, ഭൂമിയില്‍ നിന്നും 2,52,760 മൈല്‍ ദൂരം പിന്നിട്ടിരിക്കുകയാണ്. ഭൂമിയില്‍ നിന്നും മനുഷ്യര്‍ ഇതുവരെ സഞ്ചരിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും കൂടുതല്‍ ദൂരമാണിത്. 1960 മുതല്‍ 1972 വരെ നീണ്ടുനിന്ന അപ്പൊളോ ദൗത്യങ്ങള്‍ക്ക് ശേഷമുള്ള വലിയൊരു മുന്നേറ്റമാണിത്.
ചന്ദ്രന്റെ മറുപുറത്തെ കാഴ്ചകള്‍ ആര്‍ട്ടമിസ് 2-ലെ ഓറിയോണ്‍ പേടകം ചന്ദ്രന്റെ മറുഭാഗത്ത് നിന്നും പകര്‍ത്തിയ ചിത്രങ്ങള്‍ ശാസ്ത്രലോകത്തെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. ഭൂമിയിലെ രാവും പകലും, സൂര്യഗ്രഹണം, ചന്ദ്രോപരിതലത്തിലെ ഗര്‍ത്തങ്ങള്‍ എന്നിവയെല്ലാം അതിശയിപ്പിക്കുന്ന വ്യക്തതയോടെയാണ് ഈ ചിത്രങ്ങളില്‍ കാണാന്‍ സാധിക്കുന്നത്.
വെല്ലുവിളിയായി അന്തരീക്ഷ പ്രവേശനംതിരികെ ഭൂമിയിലേക്ക് വരുന്ന ഓറിയോണ്‍ പേടകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി അന്തരീക്ഷത്തിലേക്കുള്ള പുനഃപ്രവേശനമാണ്. മണിക്കൂറില്‍ 25,000 മൈല്‍. വായുരൂക്ഷമായ ഘര്‍ഷണം മൂലം പേടകത്തിന് മുന്നില്‍ ചൂടുള്ള പ്ലാസ്മ രൂപപ്പെടും. ഈ അതിഭീകരമായ ചൂടിനെ പ്രതിരോധിക്കാന്‍ 16.5 അടി കട്ടിയുള്ള Ablative Heat Shield ആണ് പേടകത്തില്‍ ഘടിപ്പിച്ചിരിക്കുന്നത്. 2003-ലെ കൊളംബിയ ദുരന്തത്തില്‍ കല്‍പ്പന ചൗളയുള്‍പ്പെടെയുള്ളവര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടത് അന്തരീക്ഷ പ്രവേശന വേളയിലായതിനാല്‍, നാസ അതീവ ജാഗ്രതയോടെയാണ് ഓറിയോണ്‍ പേടകത്തെ ഭൂമിയിലിറക്കാന്‍ ശ്രമിക്കുന്നത്.
ഭാവി ലക്ഷ്യങ്ങള്‍ആര്‍ട്ടമിസ് 2 ദൗത്യം പൂര്‍ണ്ണമായി വിജയിച്ചാല്‍, 2030-ഓടെ ചന്ദ്രനില്‍ മനുഷ്യര്‍ക്ക് സ്ഥിരതാമസം ആരംഭിക്കാന്‍ കഴിയുമെന്നാണ് നാസയുടെ കണക്കുകൂട്ടല്‍. മനുഷ്യരാശിയെ ഒരു അന്യഗ്രഹ വര്‍ഗ്ഗമായി മാറ്റാനുള്ള പ്രയാണത്തിലെ ഏറ്റവും വലിയ നാഴികക്കല്ലായി ആര്‍ട്ടമിസ് ദൗത്യങ്ങള്‍ മാറും.