രാഷ്ട്രീയ പ്രചാരണങ്ങള്‍ക്കും ആരോപണ വിവാദങ്ങള്‍ക്കും ഒടുവില്‍ കേരള ജനത വിധിയെഴുത്ത് നടത്തി. മികച്ച പോളിംഗാണ് രേഖപ്പെടുത്തിയത്. അഞ്ച് മണി വരെയുള്ള കണക്കനുസരിച്ച് പോളിംഗ് ശതമാനം 75 കടന്നിട്ടുണ്ട്. 2021 ലേതിനേക്കാള്‍ കൂടുതലാണിത്. അന്തിമ പോളിംഗ് ശതമാനം ലഭ്യമായിട്ടില്ല. ആറ് മണി വരെയാണ് വോട്ടെടുപ്പ് സമയപരിധി.
വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണത്തിന് ശേഷം നടന്ന തിരഞ്ഞെടുപ്പായതിനാല്‍ പോളിംഗ് ശതമാനത്തില്‍ സ്വാഭാവിക വര്‍ധനവുണ്ടാകാം. ഇനി 25 നാള്‍ മുന്നണികള്‍ക്ക് കൂട്ടലും കിഴക്കലിന്റെയും ദിനങ്ങളാണ്. മെയ് നാലിനാണ് വോട്ടെണ്ണല്‍.