ഇറാനിലുള്ള ഇന്ത്യന്‍ പൗരന്മാരോട് എത്രയും പെട്ടെന്ന് രാജ്യം വിടാന്‍ മുന്നറിയിപ്പ് നല്‍കി ഇന്ത്യന്‍ എംബസി

By: 600002 On: Apr 8, 2026, 8:29 AM

 


ഇറാനിലുള്ള ഇന്ത്യന്‍ പൗരന്മാരോട് എത്രയും പെട്ടെന്ന് രാജ്യം വിടാന്‍ മുന്നറിയിപ്പ് നല്‍കി ഇന്ത്യന്‍ എംബസി. എക്‌സില്‍ പങ്കുവെച്ച പോസ്റ്റിലാണ് പൗരന്മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. എംബസിയുമായി ബന്ധപ്പെട്ടോ അല്ലെങ്കില്‍ എംബസി നിര്‍ദ്ദേശിച്ച വഴികളിലൂടെയോ ഇറാന്‍ വിടാനാണ് പൗരന്മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. എംബസിയുമായി മുന്‍കൂട്ടി ആലോചിക്കാതെയും ബന്ധപ്പെടാതെയും രാജ്യാന്തര അതിര്‍ത്തികളിലേക്ക് പ്രവേശിക്കരുതെന്നും നിര്‍ദ്ദേശമുണ്ട്.