12 ആമത് എക്യൂമെനിക്കല്‍ ക്രിക്കറ്റ് ടൂര്‍ണമെന്റിന് ഏപ്രില്‍ 11 ന് തുടക്കം കുറിക്കും

By: 600002 On: Apr 8, 2026, 7:55 AM



 

ജീമോന്‍ റാന്നി - ICECH പിആര്‍ഒ

ഹൂസ്റ്റണ്‍: ഹൂസ്റ്റണിലെ ക്രിക്കറ്റ് പ്രേമികള്‍ക്ക് ഇനി ആവേശത്തിന്റെയും ഉദ്വേഗത്തിന്റെയും രണ്ട് മാസങ്ങള്‍. ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണ്‍ (ICECH) ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന 12-മത് ക്രിക്കറ്റ് ടൂര്‍ണമെന്റിന് ഏപ്രില്‍ 11-ന് ശനിയാഴ്ച തുടക്കം കുറിക്കും.

സ്റ്റാഫോര്‍ഡ് സിറ്റി പാര്‍ക്കില്‍ ആരംഭിക്കുന്ന ടൂര്‍ണമെന്റ് ജൂണ്‍ 6 വരെ നീണ്ടുനില്‍ക്കും. അന്നേ ദിവസം രാവിലെ 10 മണിക്ക് നടക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ സ്റ്റാഫോര്‍ഡ് സിറ്റി മേയര്‍ കെന്‍ മാത്യു ഉദ്ഘാടനം നിര്‍വഹിക്കും. ICECH പ്രസിഡന്റ് റവ. ഫാ. ഡോ. ഐസക് ബി. പ്രകാശ് അധ്യക്ഷത വഹിക്കും.

ടൂര്‍ണമെന്റിന്റെ പ്രഥമ ദിനത്തില്‍ സെന്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്ള്‍സ് ഇടവക ടീമും സെന്റ് ജെയിംസ് ക്‌നാനായ ടീമും ആദ്യ മത്സരത്തില്‍ മാറ്റുരയ്ക്കും. ശനിയാഴ്ച രാവിലെ 7.30 നു മത്സരം ആരംഭിക്കും.

3108, 5th Street-ല്‍ സ്ഥിതി ചെയ്യുന്ന സ്റ്റാഫോര്‍ഡ് സിറ്റി പാര്‍ക്കിലാണ് മത്സരങ്ങള്‍ നടക്കുന്നത്. ഹൂസ്റ്റണിലെ വിവിധ ഇടവകകളില്‍ നിന്നുള്ള കരുത്തരായ 14 ടീമുകള്‍ പങ്കെടുക്കുന്ന ഈ ടൂര്‍ണമെന്റ് ക്രിക്കറ്റ് പ്രേമികള്‍ക്കും കായിക താരങ്ങള്‍ക്കും ഒരുപോലെ ആവേശം പകരുന്നതായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

വിജയികള്‍ക്ക് വിവിധ ട്രോഫികള്‍ സമ്മാനമായി നല്‍കും. കെ. കെ. മാത്യു കുറ്റിയില്‍ മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫി വിജയികള്‍ക്ക് സമ്മാനമായി നല്‍കും. ബിജു ചാലക്കല്‍ സംഭാവന ചെയ്ത ട്രോഫി റണ്ണേഴ്സ്-അപ്പിന് ലഭിക്കും. ജോര്‍ജ് ജോസഫ് (മാസ് മ്യൂച്വല്‍) സ്‌പോണ്‍സര്‍ ചെയ്യുന്ന മറ്റു ട്രോഫികളും വിജയികള്‍ക്ക് നല്‍കും.

ക്രിക്കറ്റ് പ്രേമികള്‍ക്ക് വലിയൊരു കായികോത്സവമായി ടൂര്‍ണമെന്റ് മാറുമെന്ന് സംഘാടകര്‍ പ്രതീക്ഷിക്കുന്നു.

ജോര്‍ജ് ജോസഫ് (മാസ് മ്യൂച്വല്‍), അലാമോ ട്രാവല്‍സ്, ആന്‍സ് ഗ്രോസേഴ്‌സ് തുടങ്ങിയവര്‍ ടൂര്‍ണമെന്റിന്റെ സ്‌പോണ്‍സര്‍മാരാണ്.

റവ. ഫാ. ഡോ. ഐസക് ബി. പ്രകാശ്, റവ. ഫാ. ജെക്കു സഖറിയാ, ഷാജന്‍ ജോര്‍ജ്, രാജന്‍ അങ്ങാടിയില്‍, ജിനോ ജേക്കബ്, ബിജു ചാലക്കല്‍, അനില്‍ വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റി ടൂര്‍ണമെന്റിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചുവരുന്നു.


ഷാജന്‍ ജോര്‍ജ് (സെക്രട്ടറി) - 832 452 4195
രാജന്‍ അങ്ങാടിയില്‍ (ട്രഷറര്‍) - 713 459 4704
ജിനോ ജേക്കബ്  (സ്‌പോര്‍ട്‌സ് കണ്‍വീനര്‍) - 832 858 1138
ബിജു ചാലക്കല്‍ (ക്രിക്കറ്റ് കോര്‍ഡിനേറ്റര്‍ )  832 275 1624
അനില്‍ വര്ഗീസ് (ക്രിക്കറ്റ് കോര്‍ഡിനേറ്റര്‍ )  832 594 7198