പി പി ചെറിയാന്‍
ന്യൂയോര്‍ക്: ഇറാഖില്‍ സായുധ സംഘം തട്ടിക്കൊണ്ടുപോയ അമേരിക്കന്‍ ഫ്രീലാന്‍സ് മാധ്യമപ്രവര്‍ത്തക ഷെല്ലി കിറ്റില്‍സണ്‍ മോചിതയായി. ഏപ്രില്‍ 7 ചൊവാഴ്ച്ച തടവുകാരെ കൈമാറുന്നതിന്റെ ഭാഗമായാണ് ഇവരെ വിട്ടയച്ചതെന്ന് ഇറാഖ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
കഴിഞ്ഞ ആഴ്ച ബാഗ്ദാദില്‍ വെച്ചാണ് ഷെല്ലിയെ ഇറാന്‍ അനുകൂല മിലിഷ്യ ഗ്രൂപ്പായ 'കതൈബ് ഹിസ്ബുള്ള' തട്ടിക്കൊണ്ടുപോയത്.
അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍ക്കെതിരെ പ്രവര്‍ത്തിച്ചതിന് പിടിയിലായ ചില മിലിഷ്യ അംഗങ്ങളെ വിട്ടയക്കുന്നതിന് പകരമായാണ് ഷെല്ലിയെ മോചിപ്പിച്ചത്.
ഷെല്ലി ഉടന്‍ തന്നെ ഇറാഖ് വിടണമെന്ന നിബന്ധനയിലാണ് സായുധ സംഘം ഇവരെ വിട്ടയച്ചത്. അമേരിക്കന്‍ പൗരന്മാരെ തട്ടിക്കൊണ്ടുപോകുന്നത് വച്ചുപൊറുപ്പിക്കില്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പ്രതികരിച്ചു.
ദീര്‍ഘകാലമായി ഇറാഖിലും സിറിയയിലും റിപ്പോര്‍ട്ടിംഗ് നടത്തുന്ന മാധ്യമപ്രവര്‍ത്തകയാണ് 49-കാരിയായ ഷെല്ലി കിറ്റില്‍സണ്‍. ഇറാഖിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് അമേരിക്കന്‍ വിദേശകാര്യ വകുപ്പ് പൗരന്മാര്‍ക്ക് വീണ്ടും മുന്നറിയിപ്പ് നല്‍കി.