എയര്‍ ഇന്ത്യ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കും 

By: 600002 On: Apr 7, 2026, 9:53 AM

 

 

പശ്ചിമേഷ്യന്‍ യുദ്ധത്തെ തുടര്‍ന്ന് ആഗോള വിമാന ഇന്ധന വിലയിലുണ്ടായ വര്‍ധനവിനെത്തുടര്‍ന്ന് എയര്‍ ഇന്ത്യ ഗ്രൂപ്പ് ആഭ്യന്തര, അന്തര്‍ദേശീയ റൂട്ടുകളില്‍ ഇന്ധന സര്‍ചാര്‍ജ്ജ് പരിഷ്‌കരിച്ചു. മാറ്റങ്ങള്‍ മിക്ക റൂട്ടുകളിലും ഏപ്രില്‍ 8 മുതല്‍ പ്രാബല്യത്തില്‍ വരും. 

യൂറോപ്പ്, വടക്കേ അമേരിക്ക, ഓസ്‌ട്രേലിയ എന്നീ റൂട്ടുകളില്‍ പരിഷ്‌കരിച്ച സര്‍ചാര്‍ജ് ഏപ്രില്‍ 10 മുതലാകും പ്രാബല്യത്തിലാകുക. പുതുതായി ബുക്ക് ചെയ്യുന്നവര്‍ക്കാണ് അധിക നിരക്ക് നല്‍കേണ്ടി വരിക. ഇന്ധന വിലയെ ആശ്രയിച്ചാണ് സര്‍ചാര്‍ജ്ജില്‍ മാറ്റം വരുത്തുന്നതെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.