ഇറാന്‍ ജനതയ്ക്ക് അടിയന്തര മുന്നറിയിപ്പുമായി ഇസ്രയേല്‍. അടുത്ത 12 മണിക്കൂര്‍ നേരം ട്രെയിനുകളില്‍ നിന്നും റെയില്‍വേ ട്രാക്കുകളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ഇസ്രയേല്‍ സൈന്യം അറിയിച്ചു. സുരക്ഷാപരമായ ആശങ്കകള്‍ ചൂണ്ടിക്കാട്ടിയാണ് ഐഡിഎഫിന്റെ മുന്നറിയിപ്പ്.
നിങ്ങളുടെ സുരക്ഷയ്ക്കായി, ഇറാന്‍ സമയം രാത്രി 9 മണി വരെ ട്രെയിന്‍ ഉപയോഗിക്കുന്നതില്‍ നിന്നും ട്രെയിന്‍ മാര്‍ഗം യാത്ര ചെയ്യുന്നതില്‍ നിന്നും വിട്ടുനില്‍ക്കണമെന്ന് തങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നുവെന്ന് സൈന്യം ഔദ്യോഗിക സാമൂഹികമാധ്യമ അക്കൗണ്ടിലൂടെ അറിയിച്ചു.