ലോകം പ്രാര്‍ത്ഥനയില്‍; യുദ്ധമൊഴിയുന്ന ശുഭവാര്‍ത്തകളുമായി ഈസ്റ്റര്‍ 

By: 600002 On: Apr 7, 2026, 7:20 AM



 

സണ്ണി മാളിയേക്കല്‍

യുദ്ധത്തിന്റെ കാര്‍മേഘങ്ങള്‍ക്കിടയില്‍ സമാധാനത്തിന്റെ കിരണങ്ങള്‍ തേടി ലോകം ഈസ്റ്റര്‍ ആഘോഷിച്ചു . വിനാശകരമായ യുദ്ധങ്ങള്‍ക്ക് അറുതി വരുത്താന്‍ വിവിധ മതപുരോഹിതന്മാരും വിശ്വാസികളും ഒരേ സ്വരത്തില്‍ പ്രാര്‍ത്ഥിച്ച ഈ ദിനത്തില്‍, ആഗോളതലത്തില്‍ പ്രതീക്ഷ നല്‍കുന്ന ചില വാര്‍ത്തകളാണ് പുറത്തുവരുന്നത്.

ലോകസമാധാനത്തിന് വേണ്ടിയുള്ള പ്രാര്‍ത്ഥനകള്‍ക്ക് ഫലം കണ്ടുതുടങ്ങുന്നു എന്ന സൂചനയാണ് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിറ്റേഴ്‌സ് പുറത്തുവിടുന്നത്. നിലവില്‍ യുദ്ധത്തിലേര്‍പ്പെട്ടിരിക്കുന്ന രണ്ട് രാജ്യങ്ങള്‍ തമ്മില്‍ ചില നിര്‍ണ്ണായക ധാരണകളില്‍ എത്തിയതായാണ് റിപ്പോര്‍ട്ട്. ഇതോടെ വന്‍തോതിലുള്ള നാശങ്ങള്‍ ഒഴിവാക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് ലോകരാജ്യങ്ങള്‍.

അധികാരമേറ്റെടുത്താല്‍ ഉടനടി യുദ്ധം അവസാനിപ്പിക്കുമെന്ന രാഷ്ട്രീയ നേതൃത്വങ്ങളുടെ ഉറപ്പുകള്‍ യുദ്ധഭൂമിയില്‍ പുതിയ പ്രതീക്ഷ നല്‍കുന്നു.
താരിഫ് യുദ്ധങ്ങളും വ്യാപാര അനിശ്ചിതത്വവും സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കുന്ന സാഹചര്യത്തില്‍, സമാധാനം പുനഃസ്ഥാപിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.

സഹജീവികളെ തുല്യരായി കാണുന്ന മനോഭാവം വളരണമെന്നും, നിയമവാഴ്ചയോടുള്ള ബഹുമാനം നിലനിര്‍ത്തിക്കൊണ്ടുതന്നെ സമാധാനത്തിന്റെ പാത തിരഞ്ഞെടുക്കണമെന്നും ആഗോള സമൂഹം ആവശ്യപ്പെടുന്നു.

'സമാധാനം വരണം, സ്വതന്ത്രമായി സഞ്ചരിക്കാനുള്ള അന്തരീക്ഷം ഒരുങ്ങണം. വരും തലമുറയെക്കുറിച്ചുള്ള ആശങ്കകള്‍ അകലണം. 'ലോകാഃ സമസ്താഃ സുഖിനോ ഭവന്തു' എന്നതാകട്ടെ നമ്മുടെ ആപ്തവാക്യം.'

മനുഷ്യന്റെ കഴിവിനപ്പുറമുള്ള പരീക്ഷണങ്ങള്‍ക്ക് ദൈവം നമ്മെ വിട്ടുതരില്ലെന്ന വിശ്വാസത്തോടെ, സമാധാനത്തിനായി ഒരു ആഗോള ആഹ്വാനം ഉയരുകയാണ്. വരും മണിക്കൂറുകളില്‍ എല്ലാവരും ചുരുങ്ങിയത് അഞ്ച് മിനിറ്റെങ്കിലും ലോകസമാധാനത്തിനായി പ്രാര്‍ത്ഥിക്കണമെന്ന് മാനവികതയുടെ കാവലാളുകള്‍ അഭ്യര്‍ത്ഥിക്കുന്നു.