തൂത്തുക്കുടി സാത്തന്‍കുളം കസ്റ്റഡി കൊലപാതകം; ഒമ്പത് പോലീസുകാര്‍ക്ക് വധശിക്ഷ വിധിച്ച് മധുര ജില്ലാ കോടതി

By: 600002 On: Apr 6, 2026, 3:00 PM

 


തൂത്തുക്കുടി സാത്തന്‍കുളം കസ്റ്റഡി കൊലപാതകത്തില്‍ ഒമ്പത് പോലീസുകാര്‍ക്ക് വധശിക്ഷ വിധിച്ച് മധുര ജില്ലാ കോടതി. 2020 ജൂണിലാണ് പോലീസ് കസ്റ്റഡിയിലിരിക്കെ ജയരാജും മകന്‍ ബെനിക്‌സും മരിച്ചത്. ലോക്ഡൗണില്‍ കട അടച്ചില്ല എന്ന് ആരോപിച്ചാണ് പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. 

തമിഴ്‌നാട്ടില്‍ ആറ് വര്‍ഷം മുമ്പ് നടന്ന ഈ കൊലപാതകം രാജ്യത്ത് മുഴുവന്‍ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. കോവിഡ് നിയന്ത്രണങ്ങള്‍ മറികടന്ന് രാത്രി 7.45 വരെ കട തുറന്നുവെച്ചു എന്ന് ആരോപിച്ചാണ് മൊബൈല്‍ കട നടത്തിയിരുന്ന ജയരാജനെയും ബെനിക്‌സാണെന്നും പോലീസ് കസ്റ്റഡിയിലെടുത്തത്.