കേരളത്തിലെ പോലീസ് സ്‌റ്റേഷനുകളിലെ സിസിടിവി സംവിധാനം മികച്ചതാണെന്ന പ്രശംസയുമായി സുപ്രീംകോടതി. രാജ്യത്തെ എല്ലാ പോലീസ് സ്‌റ്റേഷനുകളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണമെന്ന സുപ്രീംകോടതി നിര്‍ദേശം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കവെയാണ് കോടതി കേരളത്തെ പ്രശംസിച്ചത്.