മധ്യസ്ഥ ചര്‍ച്ചകളുടെ ഭാഗമായി താല്‍ക്കാലിക വെടിനിര്‍ത്തല്‍ എന്ന ധാരണയില്‍ എത്തിയാലും ഹോര്‍മുസ് കടലിടുക്ക് തുറന്നുകൊടുക്കില്ലെന്ന് ഇറാന്‍. തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരുന്ന രീതിയില്‍ സമാധാന ചര്‍ച്ചകള്‍ക്കും ഹോര്‍മുസ് കടലിടുക്ക് തുറക്കാനുമുള്ള നിര്‍ദ്ദേശം സമാധാന ചര്‍ച്ചയുടെ ഭാഗമായി മുന്നോട്ടുവെക്കപ്പെട്ടിരുന്നു. എന്നാല്‍ തങ്ങളുടെ നിലപാടില്‍ മാറ്റമില്ലെന്ന് ഇറാന്‍ വ്യക്തമാക്കി.