ഡള്ളാസില്‍ മദ്യപിച്ചോടിച്ച കാറിടിച്ച് രണ്ട് മരണം; 22-കാരന്‍ പിടിയില്‍

By: 600002 On: Apr 6, 2026, 1:15 PM



 

പി പി ചെറിയാന്‍

ഡള്ളാസ്: മദ്യപിച്ച് വാഹനമോടിച്ച യുവാവ് മറ്റൊരു കാറിലിടിച്ച് ഉണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. ഏപ്രില്‍ 5-ന് പുലര്‍ച്ചെ ഡള്ളാസിലെ ബക്‌നര്‍ ടെറസ് മേഖലയിലാണ് സംഭവം.

ഞായറാഴ്ച പുലര്‍ച്ചെ 2:09-ഓടെ മിലിട്ടറി പാര്‍ക്ക്വേയ്ക്കും നോര്‍ത്ത് ജിം മില്ലര്‍ റോഡിനും സമീപമാണ് അപകടമുണ്ടായത്.

ഐസക് ചാക്കോണ്‍ (22) എന്ന യുവാവാണ് പിടിയിലായത്. ഇയാള്‍ക്കെതിരെ മദ്യപിച്ച് വാഹനമോടിച്ച് മരണം വരുത്തിയതിനും  അപകടത്തിന് ശേഷം നിര്‍ത്താതെ പോയതിനും കേസെടുത്തു.ഒരാള്‍ സംഭവസ്ഥലത്തും മറ്റൊരാള്‍ ആശുപത്രിയിലുമാണ് മരിച്ചത്. ഇവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

അപകടത്തിന് ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ ദൃക്സാക്ഷികള്‍ തടഞ്ഞുവെച്ച് പോലീസിന് കൈമാറുകയായിരുന്നു.