ചന്ദ്രനിലേക്കുള്ള യാത്രയ്ക്കിടെ ആര്‍ട്ടെമിസ് II പേടകത്തില്‍ ടോയ്ലറ്റ് തകരാറില്‍

By: 600002 On: Apr 6, 2026, 11:57 AM



 

പി പി ചെറിയാന്‍

ന്യൂയോര്‍ക്: അപ്പോളോ 13-ന്റെ റെക്കോര്‍ഡ് തകര്‍ത്ത് ചന്ദ്രനിലേക്ക് കുതിക്കുന്ന നാസയുടെ ആര്‍ട്ടെമിസ് II (Artemis II) പേടകത്തില്‍ വീണ്ടും ടോയ്ലറ്റ് തകരാറിലായി. മൂന്ന് അമേരിക്കക്കാരും ഒരു കനേഡിയന്‍ പൗരനുമടങ്ങുന്ന നാലംഗ സംഘമാണ് പേടകത്തിലുള്ളത്.

പേടകത്തിലെ മൂത്രവിസര്‍ജന സംവിധാനത്തിലാണ് തടസ്സമുണ്ടായിരിക്കുന്നത്. ട്യൂബുകളില്‍ ഐസ് കട്ടപിടിച്ചതാകാം കാരണമെന്നാണ് നിഗമനം. നിലവില്‍ ബാക്കപ്പ് ബാഗുകള്‍ ഉപയോഗിക്കാന്‍ ബഹിരാകാശയാത്രികര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

53 വര്‍ഷത്തിന് ശേഷം ചന്ദ്രനിലേക്ക് പോകുന്ന ആദ്യ മനുഷ്യസംഘമാണിത്. തിങ്കളാഴ്ച ഇവര്‍ ചന്ദ്രന്റെ അക്കരെ എത്തി ഫോട്ടോകള്‍ എടുക്കും. ഭൂമിയില്‍ നിന്ന് 4,00,000 കിലോമീറ്റര്‍ അകലേക്ക് സഞ്ചരിച്ച് ഇവര്‍ പുതിയ ദൂരപരിധി റെക്കോര്‍ഡ് ഇടും.

റീഡ് വൈസ്മാന്‍, വിക്ടര്‍ ഗ്ലോവര്‍ (ചന്ദ്രനിലെത്തുന്ന ആദ്യ കറുത്ത വര്‍ഗ്ഗക്കാരന്‍), ക്രിസ്റ്റീന കോച്ച് (ആദ്യ വനിത), ജെറമി ഹാന്‍സണ്‍ (ആദ്യ കനേഡിയന്‍ പൗരന്‍) എന്നിവരാണ് സംഘത്തിലുള്ളത്.

പത്തുദിവസത്തെ ദൗത്യം പൂര്‍ത്തിയാക്കി ഏപ്രില്‍ 10-ന് സംഘം പസഫിക് സമുദ്രത്തില്‍ തിരിച്ചിറങ്ങും. ടോയ്ലറ്റ് പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് നാസ അറിയിച്ചു.