ശ്രീരാമനായി സുശാന്ത്; എഐ ചിത്രങ്ങള്‍ വൈറല്‍ 

By: 600002 On: Apr 4, 2026, 11:19 AM

 


നിതേഷ് തിവാരിയുടെ ബ്രഹ്‌മാണ്ഡ ചിത്രം രാമായണത്തിന്റെ ടീസര്‍ പുറത്തുവന്നതിന് പിന്നാലെ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചകള്‍ കൊഴുക്കുകയാണ്. ശ്രീരാമനായുള്ള രണ്‍ബീര്‍ കപൂറിന്റെ മാറ്റത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. അന്തരിച്ച നടന്‍ സുശാന്ത് സിംഗ് രജ്പുത്തിനെ ശ്രീരാമനായി അവതരിപ്പിച്ചുകൊണ്ടുള്ള എഐ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ വൈറലായിരിക്കുകയാണ്. രണ്‍ബീറിനെക്കാള്‍ ഈ വേഷത്തിന് അനുയോജ്യന്‍ സുശാന്ത് ആയിരുന്നുവെന്നാണ് ആരാധകരുടെ പക്ഷം. 

കഴിഞ്ഞ ദിവസം റെഡിറ്റ് ഉപയോക്താവ് പങ്കുവെച്ച ചിത്രങ്ങളാണ് ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. അയോധ്യയിലെ രാജകീയ വേഷത്തിലും വനവാസകാലത്ത് തോണിയിലിരിക്കുന്ന ശാന്തമായ ഭാവത്തിലും സുശാന്തിനെ ചിത്രങ്ങളില്‍ കാണാം.