ഇന്ത്യയിലെ കുട്ടികളില്‍ കാന്‍സര്‍ വര്‍ധിക്കുന്നുവെന്ന് പഠനം

By: 600002 On: Apr 4, 2026, 10:12 AM

 


ഇന്ത്യയിലെ കുട്ടികളുടെ മരണത്തിലെ പ്രധാന കാരണങ്ങളിലൊന്നായി കാന്‍സര്‍ മാറുന്നുവെന്ന് ആരോഗ്യ വിദഗ്ധര്‍. 2023 ലെ ഗ്ലോബല്‍ ബര്‍ഡന്‍ ഓഫ് ഡിസീസിലെ കണക്കനുസരിച്ച് രാജ്യത്ത് പകര്‍ച്ചവ്യാധികള്‍ കുറയുമ്പോഴും കാന്‍സര്‍ പോലുള്ള രോഗങ്ങള്‍ കുട്ടികള്‍ക്ക് ഭീഷണിയാകുന്നതായി പറയുന്നു. കുട്ടികളുടെ മരണ കാരണങ്ങളില്‍ പത്താമത്തെ കാരണമായി കാന്‍സര്‍ മാറുന്നുണ്ടെന്നും ഇത് പൊതുജനാരോഗ്യ രംഗത്ത് കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നതായും അവര്‍ പറയുന്നു. 

നേരത്തെ കുട്ടികളിലെ അര്‍ബുദം അപൂര്‍വ്വമായിരുന്നു. എന്നാല്‍, ഇപ്പോള്‍ കേസുകള്‍ കൂടിവരുന്നുണ്ട്. രോഗം നേരത്തെ കണ്ടെത്തിയാല്‍ ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയുമെങ്കിലും പല കേസുകളും വൈകിയാണ് കണ്ടെത്തുന്നത്. ഇത് മരണനിരക്ക് കൂട്ടുന്നുവെന്നും വിദഗ്ധര്‍ പറയുന്നു.