മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറില്‍ അന്തര്‍സംസ്ഥാന എല്‍പിജി കള്ളക്കടത്ത് സംഘം പിടിയിലായി. ഗ്യാസ് ടാങ്കറുകളില്‍ നിന്ന് പാചകവാതകം മോഷ്ടിച്ച് കടത്തുന്ന സംഘമാണ് പിടിയിലായത്. ഇവരില്‍ നിന്ന് 1.26 കോടി രൂപയുടെ വസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്.
രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ മഹാരാഷ്ട്ര വിജിലന്‍സ് സെല്‍ നടത്തിയ പരിശോധനയിലാണ് ഖോജെവാഡി ഷിവര്‍ മേഖലയിലെ വിജനമായ സ്ഥലത്ത് നിന്ന് കള്ളക്കടത്ത് സംഘത്തെ പിടികൂടിയത്.