അഫ്ഗാനിസ്ഥാനിലെ ഹിന്ദു കുഷ് മേഖലയില്‍ വെള്ളിയാഴ്ച ശക്തമായ ഭൂചലനമുണ്ടായി. കാബൂളില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. റിക്ടര്‍ സ്‌കെയിലില്‍ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടര്‍ന്ന് വീട് തകര്‍ന്നു വീണാണ് മരണം സംഭവിച്ചതെന്ന് നാഷണല്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി അറിയിച്ചു. അപകടത്തില്‍ ഒരു കുട്ടിക്ക് പരുക്കേറ്റിട്ടുണ്ട്.
കാബൂളിന് പുറമെ പാക്കിസ്ഥാന്‍ തലസ്ഥാനമായ ഇസ്ലാമാബാദിലും ഇന്ത്യയുടെ തലസ്ഥാനമായ ന്യൂഡെല്‍ഹിയിലും ശക്തമായ പ്രകമ്പനം അനുഭവപ്പെട്ടു.