മുസ്ലീം ചാരിറ്റി സംഘടനയുടെ ഓഡിറ്റ്: കാനഡ റവന്യു ഏജന്‍സിയില്‍ മാറ്റങ്ങള്‍ ആവശ്യമാണെന്ന് റിപ്പോര്‍ട്ട് 

By: 600002 On: Apr 3, 2026, 2:51 PM



 

മുസ്ലീം അസോസിയേഷന്‍ ഓഫ് കാനഡയുടെ ദീര്‍ഘകാല ഓഡിറ്റ് സംബന്ധിച്ച് തീവ്രവാദം എന്നതിനെ ദുരുപയോഗിക്കുന്നത് തടയുന്നതിനുള്ള കാനഡ റവന്യു ഏജന്‍സിയുടെ സമീപനത്തില്‍ വീഴ്ച സംഭവിച്ചതായി റിപ്പോര്‍ട്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ ചാരിറ്റബിള്‍ സംഘടനകളുടെ ഓഡിറ്റുകള്‍ പക്ഷപാതപരവും വിവേചനപരവുമല്ലെന്ന് ഉറപ്പാക്കാന്‍ കാനഡ റവന്യു ഏജന്‍സി മാറ്റങ്ങള്‍ വരുത്തണമെന്ന് ശുപാര്‍ശ ചെയ്യുന്ന പുതിയ പഠനം പുറത്ത്. മാനിറ്റോബ സര്‍വകലാശാല പ്രൊഫസര്‍ മിഷേല്‍ ഗാലന്റ് നടത്തിയ പഠനത്തിലാണ് ഇക്കാര്യം ആവശ്യപ്പെടുന്നത്.  

ഇസ്ലാം ഉള്‍പ്പെടെയുള്ള മതങ്ങളെയും സംസ്‌കാരങ്ങളെയും കുറിച്ച് കൂടുതല്‍ പരിചയപ്പെടാനും അത്തരം ഓഡിറ്റുകള്‍ എങ്ങനെ നടത്തുന്നുവെന്ന് പ്രചരിപ്പിക്കാനും ചാരിറ്റി സംഘടനകളുടെ ഇടപെടല്‍ ഒഴിവാക്കേണ്ട ഗ്രൂപ്പുകളുടെയും വ്യക്തികളുടെയും പട്ടിക പതിവായി പ്രസിദ്ധീകരിക്കുന്നത് പരിഗണിക്കാനും ഏജന്‍സിയോട് പഠനത്തില്‍ ആവശ്യപ്പെടുന്നു. 

റവന്യൂ ഏജന്‍സിയുടെ ഓഡിറ്റ് തടയാന്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്ത മുസ്ലീം അസോസിയേഷന്‍, ഗാലന്റിനോട് അവലോകനം നടത്താന്‍ ആവശ്യപ്പെട്ടു. എന്നാല്‍ തന്റെ ഗവേഷണത്തിന് തനിക്ക് പണം ലഭിച്ചിട്ടില്ലെന്നും ചാരിറ്റിയുമായോ റവന്യു ഏജന്‍സിയുമായോ തനിക്ക് മുന്‍ ബന്ധമില്ലെന്നും ഗാലന്റ് പറഞ്ഞു. MAC എന്നറിയപ്പെടുന്ന ഈ അസോസിയേഷന്‍ കമ്മ്യൂണിറ്റി സേവനം, വിദ്യാഭ്യാസം, യുവജന ശാക്തീകരണം എന്നിവ പ്രോത്സാഹിപ്പിക്കുന്നു. കൂടാതെ ഓരോ വര്‍ഷവും 150,000 ത്തിലധികം പേര്‍ പള്ളികളും സ്‌കൂളുകളും കമ്മ്യൂണിറ്റി സെന്ററികളും ഉപയോഗിക്കുന്നുണ്ടെന്നാണ് അവകാശവാദം.

2015 ല്‍ ആരംഭിച്ച റവന്യൂ ഏജന്‍സിയുടെ റിവ്യൂ ആന്‍ഡ് അനാലിസിസ് ഡിവിഷന്‍ നടത്തിയ ഓഡിറ്റ് അടിസ്ഥാനപരമായി വ്യവസ്ഥാപരമായി പക്ഷപാതവും ഇസ്ലാമോഫോബിയ നിറഞ്ഞതുമാണെന്ന് MAC വളരെക്കാലമായി വാദിക്കുന്നുണ്ട്.