മുംബൈയില്‍ യുവതിയെ പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയ യുവാക്കള്‍ക്ക് നേരെ വെടിയുതിര്‍ത്ത് മലയാളി; ഒരാള്‍ മരിച്ചു 

By: 600002 On: Apr 3, 2026, 8:22 AM

 

 

മുംബൈയില്‍ യുവതിയെ പിന്തുടര്‍ന്ന് ലൈംഗികാതിക്രമത്തിന് ശ്രമിച്ചവര്‍ക്ക് നേരെ മലയാളി വെടിയുതിര്‍ത്തു. ഒരാള്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരുക്കേറ്റു. കരസേന മുന്‍ ഉദ്യോഗസ്ഥന്‍ ജയന്‍ ശിവാനന്ദന്‍ നായരാണ്(51) പിടിയിലായത്. താനെയിലെ മുബ്രയില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. അക്ബര്‍ അബ്ദുള്‍ ഷെയ്ഖ് എന്നയാളാണ് കൊല്ലപ്പെട്ടത്. അക്ബര്‍ ഹസന്‍ ഷെയ്ഖ്, സമീര്‍ അഹമ്മദ് എന്നിവര്‍ക്കാണ് പരുക്കേറ്റത്. 

താന്‍ സഹോദരിയായി കാണുന്ന യുവതിയെ ആക്രമിച്ചപ്പോഴാണ് വെടിയുതിര്‍ത്തതെന്നാണ് ജയന്‍ പോലീസിന് നല്‍കിയ മൊഴി. ഏറെനാളുകളായി യുവതിയെ മൂവര്‍സംഘം പിന്തുടരുന്നുണ്ടായിരുന്നു. പലതവണ ലൈംഗികാതിക്രമത്തിനും ശ്രമിച്ചു. പ്രതികള്‍ ശല്യപ്പെടുത്തുന്നതിനെക്കുറിച്ചു യുവതി ജയനോട് പരാതി പറഞ്ഞിരുന്നു. 

വ്യാഴാഴ്ച രാവിലെ മുബ്രയിലെ ബിസ്മില്ലാ ചാളില്‍ യുവതിയെ അക്രമികള്‍ പിന്തുടര്‍ന്നതോടെ വീട്ടില്‍ നിന്ന് തോക്കുമായി വന്ന ജയന്‍ വെടിവെയ്ക്കുകയായിരുന്നു. പോലീസ് തോക്ക് പിടിച്ചെടുത്തിട്ടുണ്ട്.