ഇറാനിലെ ഏറ്റവും ഉയര്ന്ന പാലമായ കരാജിലെ ബി-1 പാലം അമേരിക്ക ആക്രമണത്തിലൂടെ തകര്ത്തു. വ്യാഴാഴ്ചയാണ് ആക്രമണമുണ്ടായത്. ഇതിന്റെ ദൃശ്യങ്ങള് ട്രംപ് സോഷ്യല്മീഡിയയിലൂടെ പുറത്തുവിട്ടു.
പാലം തകര്ത്തതിന് മറുപടി നല്കാന് ഇറാന് ഒരുങ്ങുന്നു. പശ്ചിമേഷ്യ മേഖലയിലെ എട്ട് പ്രധാന പാലങ്ങള് ഇറാന് 'ഹിറ്റ് ലിസ്റ്റില്' ഉള്പ്പെടുത്തിയതായി വാര്ത്താ ഏജന്സിയുടെ റിപ്പോര്ട്ടില് പറയുന്നു. ഗള്ഫ് രാജ്യങ്ങളിലെയും ജോര്ദാനിലെയും പാലങ്ങള് ലക്ഷ്യമിടാന് ഇറാന് ഒരുങ്ങുന്നുണ്ടെന്നാണ് റിപ്പോര്ട്ട്.