യുഎസ് അറ്റോര്‍ണി ജനറല്‍ സ്ഥാനത്ത് നിന്നും പാം ബോണ്ടിയെ പുറത്താക്കിയതിന് പിന്നാലെ കൂടുതല്‍ പേര്‍ പുറത്തേക്കെന്ന് റിപ്പോര്‍ട്ട്. എഫ്ബിഐ ഡയറക്ടര്‍ കാഷ് പട്ടേല്‍, ഇന്റലിജന്‍സ് ഡയറക്ടര്‍ തുള്‍സി ഗബ്ബാര്‍ഡ് എന്നിവര്‍ക്ക് സ്ഥാനം നഷ്ടമായേക്കുമെന്നാണ് പുറത്തുവരുന്ന വിവരം. ഇറാന്‍ യുദ്ധം ആരംഭിച്ചതിന് പിന്നാലെ തുടരെത്തുടരെയുള്ള ഈ അഴിച്ചുപണികള്‍ വലിയ ചര്‍ച്ചയായുകയാണ്.