കാനഡയിലെ ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ മാറ്റങ്ങൾ പ്രഖ്യാപിച്ച് ഇന്ത്യൻ ഹൈക്കമ്മീഷൻ . 2026 ഏപ്രിൽ അഞ്ച് മുതൽ എല്ലാ ഒ.സി.ഐ അപേക്ഷകളും നിർദ്ദിഷ്ട ബി.എൽ.എസ് സെൻ്ററുകളിൽ നേരിട്ടെത്തി മാത്രമേ സമർപ്പിക്കാൻ സാധിക്കൂ. ബയോമെട്രിക് വിവരങ്ങൾ ശേഖരിക്കേണ്ടതിനാലാണ് ഈ പുതിയ പരിഷ്കാരം. അപേക്ഷകരുടെ ഐഡൻ്റിറ്റി പരിശോധന കൂടുതൽ ശക്തമാക്കുന്നതിൻ്റെ ഭാഗമായാണ് ബയോമെട്രിക് വിവരങ്ങൾ ശേഖരിക്കുന്നത്.
അപേക്ഷകർക്ക് കൂടുതൽ സുരക്ഷിതവും വേഗത്തിലുള്ളതുമായ സേവനം ഉറപ്പാക്കും പാസ്‌പോർട്ട് സേവാ പോർട്ടലും പരിഷ്കരിച്ചിട്ടുണ്ട്.പുതിയ മാറ്റങ്ങൾ അപേക്ഷാ നടപടികൾ കൂടുതൽ സുതാര്യമാക്കാൻ സഹായിക്കുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.