ഇന്റര്‍നാഷണല്‍ ബുക്കര്‍ പ്രൈസ് ചുരുക്കപ്പട്ടികയില്‍ ഇടം നേടി കനേഡിയന്‍-അമേരിക്കന്‍ എഴുത്തുകാരിയും വിവര്‍ത്തകയുമായ ഇന്ത്യന്‍ വംശജ 

By: 600002 On: Apr 2, 2026, 10:53 AM

 

കനേഡിയന്‍-അമേരിക്കന്‍ എഴുത്തുകാരിയും വിവര്‍ത്തകയുമായ ഇന്ത്യന്‍ വംശജയായ പത്മ വിശ്വനാഥന്‍ ഈ വര്‍ഷത്തെ ഇന്റര്‍നാഷണല്‍ ബുക്കര്‍ പ്രൈസ് ചുരുക്കപ്പട്ടികയില്‍ ഇടം നേടി. 

ബ്രസീലിയന്‍ എഴുത്തുകാരി അന പൗല മായയുടെ 'ഓണ്‍ എര്‍ത്ത് ആസ് ഇറ്റ് ഈസ് ബനീത്(On earth it is beneath) എന്ന നോവലിന്റെ ഇംഗ്ലീഷ് വിവര്‍ത്തനമാണ് പത്മയെ ഷോര്‍ട്‌ലിസ്റ്റില്‍ എത്തിച്ചത്. എഴുത്തുകാരി നടാഷ ബ്രൗണ്‍ നോവലിസ്റ്റും കോളമിസ്റ്റുമായ നീലാജ്ഞന എസ് റോയിയും ഉള്‍പ്പെടുന്ന സമിതി ആറ് പുസ്തകങ്ങളാണ് ചുരുക്കപ്പട്ടികയിലേക്ക് തിരഞ്ഞെടുത്തത്.