അമേരിക്ക ഉള്‍പ്പെടെ ഇരുപത് രാജ്യങ്ങളില്‍ പുതിയ കേവിഡ് വകഭേദം വ്യാപിക്കുന്നു. സികാഡ എന്ന് വിളിക്കുന്ന BA.3.2 ആണ് നിരവധി രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഒമിക്രോണ്‍ ഉപവിഭാഗമായ BA.3.2 വേഗത്തില്‍ പടരുന്നതും പ്രതിരോധ സംവിധാനത്തെ എളുപ്പത്തില്‍ മറികടക്കുന്നതുമാണെന്ന് വിദഗ്ധര്‍ പറയുന്നു. നിരവധി വ്യതിയാനങ്ങള്‍ സംഭവിച്ച വകഭേദമാണെങ്കിലും മരണകാരണമായേക്കാവുന്ന വിധം മാരകമല്ലെന്നും വിദഗ്ധര്‍ വ്യക്തമാക്കുന്നുണ്ട്.