വിമാനഇന്ധനത്തിന് വില വര്‍ധിപ്പിച്ചതോടെ വിമാനക്കമ്പനിയായ ഇന്‍ഡിഗോ നിരക്കുകളും വര്‍ധിപ്പിച്ചു. ടിക്കറ്റിന്റെ അടിസ്ഥാന നിരക്കിനൊപ്പം ഈടാക്കുന്ന ഇന്ധന സര്‍ച്ചാര്‍ജാണ് വര്‍ധിപ്പിച്ചത്. ഇതോടെ വിമാനയാത്ര ഇനി ചെലവേറും.
ഇന്‍ഡിഗോയുടെ ആഭ്യന്തര സര്‍വീസുകളില്‍ 275 രൂപ മുതല്‍ 950 രൂപ വരെയാണ് വര്‍ധനവ്. അന്താരാഷ്ട്ര സര്‍വീസുകളില്‍ 900 രൂപ മുതല്‍ പതിനായിരം രൂപ വരെയും വര്‍ധിപ്പിച്ചിട്ടുണ്ട്.