ബുധനാഴ്ച രാവിലെ ആര്‍ട്ടെമിസ് II വിജയകരമായി വിക്ഷേപിച്ചു. ചന്ദ്രനെ ലക്ഷ്യമാക്കിയുള്ള ചരിത്രപരമായ ദൗത്യത്തിന് നാലംഗ സംഘം യാത്ര തിരിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് നാസയുടെ അപ്‌ഡേറ്റ് വരുന്നത്. അപ്പോളോ 11 ദൗത്യങ്ങള്‍ക്ക് ശേഷം 50 വര്‍ഷത്തിനിപ്പുറമുള്ള ആദ്യത്തെ മനുഷ്യന്‍ ഉള്‍പ്പെട്ട ചാന്ദ്ര ദൗത്യമാണിത്.
ദൗത്യത്തിന്റെ ഭാഗമാകുന്ന നാല് ബഹിരാകാശ സഞ്ചാരികളെ വഹിക്കുന്ന ഓറിയോണ്‍ ബഹിരാകാശ പേടകം റോക്കറ്റില്‍ നിന്ന് വിജയകരമായി വേര്‍പ്പെട്ടു. ഇതിന്റെ വീഡിയോ ദൃശ്യം നാസ പുറത്തുവിട്ടിട്ടുണ്ട്. നേരത്തെ തന്നെ നിശ്ചയിച്ചിരുന്ന സുപ്രധാന പരിശോധനകള്‍ നിലവില്‍ പുരോഗമിക്കുകയാണ്. ഓറിയോണിലെ യാത്രികര്‍ പേടകത്തെ സ്വന്തമായി നിയന്ത്രിക്കുകയായിരുന്നുവെന്ന് വീഡിയോ പങ്കുവെച്ചുകൊണ്ട് നാസ പറഞ്ഞു.