ഇറാനെതിരെയുള്ള യുദ്ധത്തില്‍ അമേരിക്ക ജയിച്ചെന്ന് ട്രംപ് 

By: 600002 On: Apr 2, 2026, 8:33 AM

 


ഇറാന്റെ നാവിക സേന ഇല്ലാതായെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അവരുടെ വ്യോമസേന തകര്‍ന്നു തരിപ്പണമായി. അവരുടെ മിക്ക നേതാക്കളും കൊല്ലപ്പെട്ടുവെന്നും ട്രംപ് പറഞ്ഞു. രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കവെയാണ് യുദ്ധത്തില്‍ അമേരിക്ക ജയിച്ചെന്ന് ട്രംപ് അവകാശവാദമുന്നയിച്ചത്. 

ഇറാന്റെ മിസൈലുകളും ഡ്രോണുകളും വിക്ഷേപിക്കാനുള്ള ശേഷി ഗണ്യമായി കുറഞ്ഞതായും ട്രംപ് പറഞ്ഞു. ഇറാന് നിര്‍ണായകമായ തിരിച്ചടി നല്‍കിയതിന് അമേരിക്കയിലെ സായുധ സേനയെ ട്രംപ് പ്രശംസിച്ചു.