ഇന്ത്യ കള്‍ച്ചറല്‍ ആന്‍ഡ് എഡ്യൂക്കേഷന്‍ സെന്ററിന്റെ വാര്‍ഷിക പൊതുയോഗം നടത്തി

By: 600002 On: Apr 2, 2026, 4:33 AM



 

പി പി ചെറിയാന്‍

ഗാര്‍ലന്‍ഡ്, ടെക്‌സസ്: ഡാളസിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ ഇന്ത്യ കള്‍ച്ചറല്‍ ആന്‍ഡ് എഡ്യൂക്കേഷന്‍ സെന്ററിന്റെ (ICEC) 2025 വര്‍ഷത്തെ വാര്‍ഷിക പൊതുയോഗം മാര്‍ച്ച് 28, ശനിയാഴ്ച വൈകുന്നേരം 3 മണിക്ക് ഗാര്‍ലന്‍ഡിലെ സെന്ററില്‍ വെച്ച് നടന്നു. സംഘടനയുടെ ഭാവി പ്രവര്‍ത്തനങ്ങളെക്കുറിച്ചും സാമ്പത്തിക കാര്യങ്ങളെക്കുറിച്ചും യോഗത്തില്‍ സുപ്രധാന തീരുമാനങ്ങള്‍ എടുത്തു. പ്രസിഡന്റ് മാത്യു നൈനാന്‍  അധ്യക്ഷത വഹിച്ചു

സെക്രട്ടറി തോമസ് ഈശോ റിപോര്‍ട്ടും ട്രഷറര്‍ നെബു കുരിയാക്കോസ്  ഓഡിറ്റ് ചെയ്ത വാര്‍ഷിക കണക്കുകളും യോഗത്തില്‍ അവതരിപ്പിച്ചു. കഴിഞ്ഞ വര്‍ഷത്തെ സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ അംഗങ്ങള്‍ വിലയിരുത്തി.

2026 സാമ്പത്തിക വര്‍ഷത്തേക്കുള്ള പുതിയ ബജറ്റ് നിര്‍ദ്ദേശം പൊതുയോഗം ചര്‍ച്ച ചെയ്യുകയും അംഗീകരിക്കുകയും ചെയ്തു. ഐ.സി.ഇ.സി , കേരള അസോസിയേഷന്‍ ഓഫ് ഡാളസ്  എന്നിവ സംയുക്തമായി നടത്തുന്ന 2026-ലെ പരിപാടികളുടെ കലണ്ടര്‍ യോഗത്തില്‍ പ്രകാശനം ചെയ്തു.

സെന്ററിലെ നിരവധി ലൈഫ് മെമ്പര്‍മാര്‍ യോഗത്തില്‍ സംബന്ധിച്ചു. സംഘടനയുടെ പുരോഗതിക്കായി അംഗങ്ങള്‍ വിവിധ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെച്ചു.