ബിഷപ്പ് റോബര്‍ട്ട് പ്രൈസ് ഫാര്‍മേഴ്സ് ബ്രാഞ്ച് സെന്റ് ആന്‍ഡ്രൂസ് പള്ളിയില്‍ ഓശാന ഞായര്‍ ശുശ്രൂഷ നിര്‍വഹിച്ചു

By: 600002 On: Apr 1, 2026, 6:33 PM



 

പി പി ചെറിയാന്‍

ഫാര്‍മേഴ്സ് ബ്രാഞ്ച്(ഡാളസ്): എപ്പിസ്‌കോപ്പല്‍ ഡയസീസ് ഓഫ് ഡാളസിന്റെ എട്ടാമത് ബിഷപ്പായി ചുമതലയേറ്റ ബിഷപ്പ് റോബര്‍ട്ട് പ്രൈസ്  ഓശാന ഞായറാഴ്ച നടന്ന ശുശ്രൂഷകള്‍ക്ക് ബിഷപ്പ് നേതൃത്വം നല്‍കി. കഴിഞ്ഞ വാരത്തില്‍ ഫാര്‍മേഴ്സ് ബ്രാഞ്ച് സെന്റ് ആന്‍ഡ്രൂസ് എപ്പിസ്‌കോപ്പല്‍ പള്ളിയില്‍ സന്ദര്‍ശനം നടത്തിയ ബിഷപ്പ്, മാര്‍ച്ച് 25-ന് നടന്ന സൗഖ്യ ശുശ്രൂഷയിലും പങ്കെടുത്തു

ബിഷപ്പിന്റെ ആദ്യ സന്ദര്‍ശനത്തോടനുബന്ധിച്ച് ഫാര്‍മേഴ്സ് ബ്രാഞ്ച് മേയര്‍ ടെറി ലിന്‍ അദ്ദേഹത്തെ ആദരിക്കുകയും സഭയും സമൂഹവും ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്തു. പള്ളിയിലെ വിവിധ വംശങ്ങളിലും പ്രായത്തിലുമുള്ള ആളുകളുടെ വൈവിധ്യത്തെയും അ ഭയാര്‍ത്ഥികള്‍ക്കായി നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെയും അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു.

വികാരി റവ. റോയ് തോമസ്, വെസ്ട്രി അംഗങ്ങള്‍ എന്നിവരുടെ പ്രവര്‍ത്തനങ്ങളെ ബിഷപ്പ് പ്രശംസിച്ചു. ആരാധനയ്ക്ക് ശേഷം നടന്ന സ്‌നേഹവിരുന്നിലും തുടര്‍ന്ന് നടന്ന ഭരണസമിതി യോഗത്തിലും അദ്ദേഹം പങ്കെടുത്തു.

2026 ജനുവരി 11-നാണ് റോബര്‍ട്ട് പ്രൈസ് ഡാളസ് എപ്പിസ്‌കോപ്പല്‍ രൂപതയുടെ ബിഷപ്പായി സ്ഥാനമേറ്റത്. പള്ളിയുടെ ഭാവി പ്രവര്‍ത്തനങ്ങളെക്കുറിച്ചും വികസന പദ്ധതികളെക്കുറിച്ചും അദ്ദേഹം മാനേജിംഗ് ബോര്‍ഡ് അംഗങ്ങളുമായി ചര്‍ച്ച നടത്തി.