'മധുരമുള്ള വോട്ട്' തെരഞ്ഞെടുപ്പ് ക്യാമ്പയ്നുമായി തെരഞ്ഞെടുപ്പ് കമ്മീഷന്. ഇതിന്റെ ഭാഗമായി കന്നി വോട്ടര്മാര്ക്ക് ബൂത്തുകളില് ഹല്വ വിതരണം ചെയ്യും. തെരഞ്ഞെടുത്ത ബൂത്തുകളിലാണ് യുവ വോട്ടര്മാര്ക്ക് മധുരം നല്കുക. യുവാക്കളെ തെരഞ്ഞെടുപ്പിലേക്ക് ആകര്ഷിക്കാനാണ് നടപടി.
മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്മാര്ക്ക് ഇത് സംബന്ധിച്ച നിര്ദ്ദേശം നല്കി. 4.66 ലക്ഷത്തിലധികം വരുന്ന കന്നി വോട്ടര്മാരാണ് ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പില് വോട്ടുചെയ്യാന് പോകുന്നത്.