ബീഹാറിലെ ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് എട്ട് സ്ത്രീകള്‍ കൊല്ലപ്പെട്ടു 

By: 600002 On: Mar 31, 2026, 10:40 AM

 

ബീഹാറിലെ നളന്ദയില്‍ ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും പെട്ട് എട്ട് സ്ത്രീകള്‍ മരിച്ചു. പത്തിലധികം പേര്‍ക്ക് പരുക്കേറ്റിട്ടിണ്ട്. മഘ്രയിലെ ഷീട്‌ല മാതാ ക്ഷേത്രത്തില്‍ ദര്‍ശനത്തിനായി എത്തിയവരാണിവര്‍. തിക്കിലും തിരക്കിലും നിരവധിപ്പേര്‍ താഴെ വീണു. പരക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് റിപ്പോര്‍ട്ട്.