ഹോര്‍മുസില്‍ യുഎസ്-ഇസ്രയേല്‍ കപ്പലുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി ഇറാന്‍; മറ്റുള്ളവര്‍ക്ക് ടോള്‍

By: 600002 On: Mar 31, 2026, 9:58 AM

 


ഹോര്‍മുസ് കടലിടുക്കിലെ നിയന്ത്രണം ശക്തമാക്കുന്നതിന്റെ ഭാഗമായി പുതിയ പദ്ധതിയുമായി ഇറാന്‍ പാര്‍ലമെന്റ്. ഇറാന്റെ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പലുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്താനും യുഎസ്, ഇസ്രയേല്‍ കപ്പലുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്താനുമുള്ള പുതിയ പദ്ധതിക്ക് പാര്‍ലമെന്റ് സുരക്ഷാ സമിതി അംഗീകാരം നല്‍കി.

ഇറാനും യുഎസ്-ഇസ്രയേല്‍ സഖ്യവും തമ്മില്‍ പശ്ചിമേഷ്യയില്‍ നടന്നുകൊണ്ടിരിക്കുന്ന സംഘര്‍ഷം രണ്ടാം മാസത്തിലേക്ക് കടക്കുന്നതിനിടെയാണ് ഇറാന്റെ ഈ നിര്‍ണ്ണായക നീക്കം.