പി പി ചെറിയാന്‍
ഡാളസ്: ഡാളസില്‍ അന്തരിച്ച പരേതരായ സാമുവല്‍ മത്തായിയുടെയും ശോശാമ്മ സാമുവലിന്റെയും മകനും ബിസിനസ്സുകാരനും കമ്മ്യൂണിറ്റി പ്രവര്‍ത്തകനുമായ സ്റ്റീവന്‍സ് മാത്യു സാമുവലിന്റെ (46) പൊതുദര്‍ശനം ചൊവ്വാഴ്ച നടക്കും. 1979 നവംബര്‍ 12-ന് ന്യൂയോര്‍ക്കിലെ ക്വീന്‍സിലായിരുന്നു ജനനം.
മെസ്‌ക്വിറ്റ് ഹൈസ്‌കൂളിലെ വിദ്യാഭ്യാസത്തിന് ശേഷം ടെക്‌സാസ് യൂണിവേഴ്‌സിറ്റിയില്‍ (UTA) നിന്ന് ബിസിനസ് മാനേജ്മെന്റില്‍ ബിരുദം നേടി. സാമ്പത്തിക-മോര്‍ട്ട്‌ഗേജ് മേഖലകളില്‍ പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം പിന്നീട് 'ടെക്‌സാസ് ഷീല്‍ഡ് റൂഫിംഗ്' എന്ന സ്ഥാപനത്തിലൂടെ സംരംഭകനായും തിളങ്ങി. വിശ്വാസപരമായ കാര്യങ്ങളിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും അദ്ദേഹം സജീവമായിരുന്നു.
സംസ്‌കാര ചടങ്ങുകള്‍:
പൊതുദര്‍ശനം: മാര്‍ച്ച് 31 ചൊവ്വാഴ്ച വൈകുന്നേരം 6:00 മുതല്‍ 9:00 വരെ മെസ്‌ക്വിറ്റിലെ ഷാരോണ്‍ ഫെലോഷിപ്പ് ചര്‍ച്ചില്‍ (940 Barnes Bridge Rd, Mesquite, TX 75150).
സംസ്‌കാര ശുശ്രൂഷ: ഏപ്രില്‍ 1 ബുധനാഴ്ച രാവിലെ 11:00-ന് ഷാരോണ്‍ ഫെലോഷിപ്പ് ചര്‍ച്ചില്‍ ആരംഭിക്കും. തുടര്‍ന്ന് 1:30-ന് സണ്ണി വെയിലിലെ ന്യൂ ഹോപ്പ് മെമ്മോറിയല്‍ ഗാര്‍ഡന്‍സില്‍ (New Hope Memorial Gardens, Sunnyvale) സംസ്‌കാരം നടക്കും.സംസ്‌കാര ചടങ്ങുകള്‍ തത്സമയം- provisiontvlive.com