ഇറ്റലിയില്‍ 12 ടണ്‍ കിറ്റ്കാറ്റ് ചോക്ലേറ്റുകള്‍ ലോറിയടക്കം മോഷ്ടിച്ചു 

By: 600002 On: Mar 30, 2026, 12:07 PM

 

നെസ്‌ലെയുടെ 12 ടണ്ണോളം വരുന്ന കിറ്റ്കാറ്റ് ചോക്ലേറ്റ് ബാറുകള്‍ മോഷണം പോയി. കിറ്റ്കാറ്റ് ചോക്ലേറ്റുമായി പോയ ട്രക്കടക്കമാണ് മോഷണം പോയത്. ഇറ്റലിയിലെ ഉല്‍പ്പാദന കേന്ദ്രത്തില്‍ നിന്ന് പോളണ്ടിലേക്ക് പോയ ട്രക്കാണ് കാണാതായത്. 

ഏകദേശം 4,13,793 ചോക്ലേറ്റ് ബാറുകളാണ് ലോറിയിലുണ്ടായിരുന്നതെന്ന് നെസ്‌ലെ അറിയിച്ചു. ഉല്‍പ്പാദന കേന്ദ്രത്തില്‍ നിന്ന് ചരക്കുമായി പോയ വാഹനവും ഉല്‍പ്പന്നങ്ങളും ഇതുവരെ കണ്ടെത്താനായില്ലെന്നുമാണ് കമ്പനി അറിയിച്ചത്. ഈ ആഴ്ച ആദ്യമാണ് മോഷണം പോയതെന്നാണ് കമ്പനി പറയുന്നത്. യൂറോപ്പിലെ വിവിധ കമ്പനികളിലേക്ക് വില്‍ക്കാന്‍ അയച്ച ചോക്ലേറ്റുകളായിരുന്നു മോഷണം പോയത്.