നഗരത്തിലെ ഏറ്റവും പ്രധാന സേവനങ്ങളിലൊന്നായ ടിഫിന്‍ ഡെലിവറി സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 4 വരെ ആറ് ദിവസത്തേക്ക് ടിഫിന്‍ ഡെലിവറി പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചതായി മുംബൈ ഡബ്ബാവാല അസോസിയേഷന്‍ അറിയിച്ചു. എല്ലാവര്‍ഷവും പതിവുള്ളതാണ് ഈ ഇടവേള.
ഡബ്ബാവാല ശൃംഖലയില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളികള്‍ക്ക് അവരുടെ സ്വദേശങ്ങളിലേക്ക് മടങ്ങാനും മതപരമായ ചടങ്ങുകളിലും പരമ്പരമ്പരാഗത ഉത്സവങ്ങളിലും പങ്കെടുക്കാനും ഈ അവധിക്കാലം അവസരം നല്‍കുന്നു. ഈ കാലയളവില്‍ മുംബൈയിലെയും അതിന്റെ പ്രാന്തപ്രദേശങ്ങളിലെയും ടിഫിന്‍ ഡെലിവറി സേവനങ്ങള്‍ പൂര്‍ണ്ണായും നിര്‍ത്തിവെക്കും.