കേരളത്തില്‍ സെന്‍സസ് ജൂണ്‍ 16 മുതല്‍; സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ആദ്യമായി ജാതി കണക്കെടുപ്പ് 

By: 600002 On: Mar 30, 2026, 11:29 AM

 


കേരളത്തിലെ സെന്‍സസ് നടപടികളുടെ ആദ്യ ഘട്ടം സെല്‍ഫ് എന്യുമറേഷനോടെ ജൂണ്‍ 16ന് ആരംഭിക്കും. വീടുവീടാന്തരം കയറിയുള്ള വിവരശേഖരണത്തിന് മുന്നോടിയായി വ്യക്തികള്‍ക്ക് സ്വയം വിവരങ്ങള്‍ നല്‍കാനുള്ള 15 ദിവസം
സമയമാണ് ജൂണ്‍ 16 മുതല്‍ 30 വരെ. 

രണ്ടാം ഘട്ടത്തില്‍ ഓരോ വീട്ടിലെയും അംഗങ്ങളുടെ എണ്ണം, ഓരോ വ്യക്തിയുടെയും സാമൂഹിക-സാമ്പത്തിക വിശദാംശങ്ങള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങളും ശേഖരിക്കും. ഇതിനൊപ്പമായിരിക്കും ജാതി സെന്‍സസ് നടക്കുക. ഇത് 2027 ഫെബ്രുവരിയിലായിരിക്കും. ഇതിന്റെ വിശദവിവരങ്ങള്‍ പിന്നീട് വിജ്ഞാപനം ചെയ്യും. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ആദ്യമായാണ് സെന്‍സസില്‍ ജാതി കണക്കെടുപ്പ് നടക്കുന്നത്. 1931 ലാണ് സമാനമായ ജാതി സെന്‍സസ് നടന്നത്.