ബാബു പി സൈമണ്‍, ഡാളസ്
ഡാളസ്: കേരള നിയമ സഭാ തിരഞ്ഞെടുപ്പ് അവലോകന യോഗം മാര്‍ച്ച് 29-ന് ഡാളസിലെ വാല്‍വുഡ് പാര്‍ക്ക്വേയിലുള്ള കോണ്‍ഫറന്‍സ് ഹാളില്‍ ഐ.ഒ.സി ഡാളസ് ചാപ്റ്റര്‍ പ്രസിഡന്റ് മാത്യു നൈനാന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. കേരളത്തിലെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളുടെ വിജയം ഉറപ്പാക്കാന്‍ പ്രവാസി മലയാളി സമൂഹം സജീവമായി രംഗത്തിറങ്ങണമെന്ന് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (ഐ.ഒ.സി) ഡാളസ് ചാപ്റ്റര്‍ പ്രസിഡന്റ് ആഹ്വാനം ചെയ്തു.
കേരളത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യം യോഗം വിശദമായി വിലയിരുത്തി. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ അമേരിക്കയിലെ മലയാളി സമൂഹത്തിന് നല്‍കാന്‍ കഴിയുന്ന നിര്‍ണ്ണായകമായ സംഭാവനകളെക്കുറിച്ച് യോഗം ചര്‍ച്ച ചെയ്തു. പ്രവാസികളുടെ വോട്ടുകള്‍ യു.ഡി.എഫിന് ഉറപ്പാക്കുന്നതിനോടൊപ്പം, നാട്ടിലുള്ള തങ്ങളുടെ സുഹൃത്തുക്കളെയും ബന്ധുക്കളെയും സ്വാധീനിക്കുന്നതില്‍ ഡാളസിലെ ഐ.ഒ.സി പ്രവര്‍ത്തകര്‍ മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവെക്കണമെന്ന് പ്രസിഡന്റ് മാത്യു നൈനാന്‍ ആവശ്യപ്പെട്ടു.
കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി ഐ.ഒ.സി നാഷണല്‍ കമ്മിറ്റി രൂപീകരിക്കുന്ന ഫണ്ടിലേക്ക് ഡാളസ് ചാപ്റ്റര്‍ തങ്ങളുടെ വിഹിതം നല്‍കാനും യോഗം തീരുമാനിച്ചു. യോഗത്തില്‍ ചാപ്റ്റര്‍ ഭാരവാഹികളായ ബിനോയ് ഫിലിപ്പ് (ട്രഷറര്‍), സിബു ജോസഫ് (ജോയിന്റ് ട്രഷറര്‍), വെസ്ലി മാത്യു (എക്‌സിക്യൂട്ടീവ് അംഗം), ജോഫി ജേക്കബ് (യൂത്ത് കോര്‍ഡിനേറ്റര്‍), ജെ.പി. ജോണ്‍ (സീനിയര്‍ അഡൈ്വസര്‍), സിജു ജോര്‍ജ് (എക്‌സിക്യൂട്ടീവ് അംഗം), എന്നിവരും, നിരവധി പ്രവര്‍ത്തകരും പങ്കെടുത്തു സംസാരിച്ചു. വൈകുന്നേരം 5-ന് ആരംഭിച്ച യോഗം ചര്‍ച്ചകള്‍ക്ക് ശേഷം 6:30-ഓടെ അവസാനിച്ചു. ജോയിന്റ് സെക്രട്ടറി നെബു കുര്യാക്കോസ് യോഗത്തിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.