കേരള ലിറ്റററി സൊസൈറ്റി, ഡാളസ് പ്രവാസി കഥ - കവിത പുരസ്‌കാരങ്ങള്‍ക്ക് സൃഷ്ടികള്‍ ക്ഷണിക്കുന്നു 

By: 600002 On: Mar 30, 2026, 8:41 AM



 


ഡാളസ്: അമേരിക്കയില്‍ സര്‍ഗ വാസനയുള്ള മലയാളി എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാനായി 1992 ല്‍ ഡാലസില്‍ ആരംഭിച്ച എഴുത്തുകാരുടെയും സാഹിത്യ ആസ്വാദകരുടെയും സംഘടനയായ കേരള ലിറ്റററി സൊസൈറ്റി പ്രവാസി ഇന്ത്യക്കാര്‍ക്കായി ഏര്‍പ്പെടുത്തിയിരിക്കുന്ന പ്രവാസി കഥ-കവിത പുരസ്‌കാരങ്ങള്‍ക്ക് സൃഷ്ടികള്‍ ക്ഷണിക്കുന്നു. 25,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് രണ്ട് അവാര്‍ഡുകളും. 
 
സൊസൈറ്റിയുടെ സ്ഥാപക പ്രസിഡന്റായ മലയാള കവി മനയില്‍ ജേക്കബ് 2021 ല്‍ നമ്മെ വിട്ടുപിരിഞ്ഞു. 2022 മുതല്‍ എല്ലാ വര്‍ഷവും അദ്ദേഹത്തിന്റെ സ്മരണാര്‍ത്ഥം മികച്ച കവിതയ്ക്ക് അവാര്‍ഡ് നല്‍കി വരുന്നു. 2024 ല്‍ നമ്മെ വിട്ടുപിരിഞ്ഞ കെ.എല്‍. എസിന്റെ സ്ഥാപക നേതാവും സാഹിത്യകാരനുമായ എബ്രഹാം തെക്കേമുറിയുടെ നാമത്തിലുള്ള കഥാ പുരസ്‌കാരവും കഴിഞ്ഞ വര്‍ഷം മുതല്‍ നല്‍കി വരുന്നു. 

ഇന്ത്യയ്ക്ക് പുറത്ത് താമസിക്കുന്ന മലയാളം എഴുത്തുകാരക്കാണ് മത്സരത്തില്‍ പങ്കെടുക്കാനാവുക. രചനകള്‍ മൗലികമായിരിക്കണം. പുസ്തകരൂപത്തിലോ മുഖ്യധാരാ മാധ്യമങ്ങള്‍, സോഷ്യല്‍ മീഡിയ വഴി പ്രസിദ്ധീകരിക്കാത്തതായിരിക്കണം. രചനകള്‍ മതസ്പര്‍ദ്ധ വളര്‍ത്തുന്നതോ കക്ഷി രാഷ്ട്രീയപരമായതോ വ്യക്തിഹത്യ നടത്തുന്ന തരത്തിലോ ആകരുത്.  

സജീവ സാഹിത്യ പ്രതിഭകളായ മൂന്ന് അംഗങ്ങള്‍ അടങ്ങുന്ന രണ്ട് കമ്മറ്റികള്‍ രചനകള്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യുന്നതും, നാട്ടില്‍ നിന്നുള്ള പ്രശസ്ഥരായ വിധികര്‍ത്താക്കള്‍ അന്തിമ വിജയികളെ കണ്ടെത്തുന്നതുമായിരിക്കും. അവാര്‍ഡ് പ്രഖ്യാപനം കെ എല്‍ എസ് ഫേസ്ബുക്ക് പേജിലും വെബ് സൈറ്റിലും മുഖ്യധാരാ ഓണ്‍ലൈന്‍ മാധ്യമങ്ങളിലും മെയ് 31 ന് പ്രസിദ്ധീകരിക്കും. 

രചയിതാവിന്റെ പേരു വയ്ക്കാതെ കൃതികള്‍ റ്റൈപ്പ് ചെയ്ത് പി ഡി എഫ് ആയി ഇ-മെയിലിലൂടെയാണ് അയയ്ക്കേണ്ടതാണ്. ഒരാളില്‍ നിന്നു ഒരു കവിത / കഥ മാത്രമേ മല്‍സരത്തിനായി സ്വീകരിക്കുകയുള്ളൂ. കൃതികള്‍  സമര്‍പ്പിക്കേണ്ട അവസാന തിയതി 2026 ഏപ്രില്‍ 30. അയക്കേണ്ട വിലാസം: Email : klsdallas92@gmail.com 
s]mXp\n_Ô\IÄ. 

1. ഇന്ത്യയ്ക്ക് പൂറത്ത് താമസിക്കുന്ന മലയാളം ഏഴുത്തുകാര്‍ക്ക് മാത്രം ഇതില്‍ പങ്കെടുക്കാവുന്നതാണ്
2. രചനകള്‍ മൗലികമായിരിക്കണം. പുസ്തകരൂപത്തിലോ മുഖ്യധാരാ മാധ്യമങ്ങള്‍, സോഷ്യല്‍ മീഡിയ വഴി പ്രസിദ്ധീകരിക്കാത്തതായിരിക്കണം  . 
3. രചനകള്‍ മതസ്പര്‍ദ്ധ വളര്‍ത്തുന്നതോ, കക്ഷി രാഷ്ട്രീയ പരമായതോ, വ്യക്തിഹത്യ  നടത്തുന്ന തരത്തിലോ ആകരുത്. 
4. മലയാള കവിതയും കഥയുമാണ്  പരിഗണിക്കപ്പെടുന്നത്. 
5. മുന്‍ വര്‍ഷങ്ങളില്‍ അയച്ചു തന്ന കൃതി ഈ വര്‍ഷം സ്വീകരിക്കുന്നതല്ല. 
6. മുന്‍ വര്‍ഷങ്ങളില്‍ ഈ അവാര്‍ഡുകള്‍ നേടിയവരും ഈ വര്‍ഷത്തെ  കെ എല്‍ എസ്സ് കമ്മറ്റി മെംബര്‍മാരും മത്സരത്തില്‍ പങ്കെടുക്കുവാന്‍ അര്‍ഹരല്ല
7. സജീവ സാഹിത്യ പ്രതിഭകളായ മൂന്ന് അംഗങ്ങള്‍ അടങ്ങുന്ന രണ്ട് കമ്മറ്റികള്‍ രചനകള്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യുന്നതും. നാട്ടില്‍ നിന്നുള്ള പ്രശസ്ഥരായ വിധികര്‍ത്താക്കള്‍ അന്തിമ വിജയികളെ കണ്ടെത്തുന്നതുമാണ്.   
8. അവാര്‍ഡ് പ്രഖ്യാപനം കെ. എല്‍. എസ് ഫേസ്ബുക്ക് പേജിലും, വെബ്‌സൈറ്റിലും, മുഖ്യധാരാ ഓണ്‍ലൈന്‍ മാധ്യമങ്ങളിലും മെയ് 31 ന് പ്രസിദ്ധീകരിക്കുന്നതാണ്.
9. രചയിതാവിന്റെ പേരു വയ്ക്കാതെ കൃതികള്‍ റ്റൈപ്പു ചെയ്ത് പി.ഡി.എഫ് ആയി ഇമെയിലിലൂടെ അയയ്‌ക്കേണ്ടതാണ്. 
10. പ്രത്യേക പേജില്‍ പേരും അഡ്രസ്സും ടെലിഫോണ്‍ നമ്പരും ഇമെയില്‍ അഡ്രസ്സും മറ്റു വിവരങ്ങളും ഉള്‍പ്പെടുത്തിയിരിക്കണം.
11. ഒരാളില്‍ നിന്നു ഒരു കവിത / കഥ മാത്രമേ മല്‍സരത്തിനായി സ്വീകരിക്കുകയുള്ളൂ. 
12. കഥ എട്ടു പേജിലും, കവിത രണ്ടു പേജിലും കവിയാന്‍ പാടില്ല.
13. സൃഷ്ടികള്‍ സമര്‍പ്പിക്കേണ്ടുന്ന അവസാന തീയതി 2026 ഏപ്രില്‍ 30 
14. കൃതികള്‍ അയക്കേണ്ട വിലാസം: Email : klsdallas92@gmail.com
കൂടുതല്‍ വിവരങ്ങള്‍ കെ.എല്‍.എസ് സെക്രട്ടറി ബാജി ഓടംവേലി (915 613 6566) യില്‍ നിന്നും ലഭിക്കും. 


അനശ്വരം മാമ്പിള്ളി (പ്രസിഡ്ന്റ്)
ബാജി ഓടംവേലി ( സെക്രട്ടറി ) 
ഡോ. ദര്‍ശന മനയത്ത് (കണ്‍വീനര്‍)