രണ്ട് ഇന്ത്യന്‍ എല്‍പിജി കപ്പലുകള്‍ കൂടി ഹോര്‍മുസ് കടലിടുക്ക് കടന്നു. ബിഡബ്ല്യു ടൈര്‍ ബിഡബ്ല്യു എല്‍മ് എന്നീ ഇന്ത്യന്‍ പതാകയുള്ള ടാങ്കറുകള്‍ ഹോര്‍മുസ് കടന്ന് ഇപ്പോള്‍ ഒമാന്‍ ഉള്‍ക്കടലിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന് ഷിപ്പിംഗ് ഏജന്‍സികളുടെ ട്രാക്കിംഗ് ഡാറ്റ പറയുന്നു.
ഇന്ത്യയടക്കം അഞ്ച് രാജ്യങ്ങള്‍ സൗഹൃദ രാജ്യങ്ങളാണെന്നും ഇവരുടെ കപ്പലുകള്‍ ഹോര്‍മുസ് കടത്തിവിടുമെന്നും കഴിഞ്ഞ ദിവസം ഇറാന്‍ വ്യക്തമാക്കിയിരുന്നു. നേരത്തെ നാല് ഇന്ത്യന്‍ എല്‍പിജി ടാങ്കറുകള്‍ ഹോര്‍മുസ് കടന്നിരുന്നു. ഇതിന് പിന്നാലെയാണ് രണ്ട് കപ്പലുകള്‍ കൂടി ശനിയാഴ്ച ഹോര്‍മുസ് കടന്നത്.