കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള അന്താരാഷ്ട്ര സര്‍വീസുകള്‍ മുടങ്ങിയിട്ട് ഒരുമാസം

By: 600002 On: Mar 28, 2026, 1:25 PM

 

പശ്ചിമേഷ്യയിലെ യുദ്ധം മൂലം കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള അന്താരാഷ്ട്ര സര്‍വീസുകള്‍ മുടങ്ങിയിട്ട് ഒരുമാസം. ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഇറാന്‍ നടത്തിയ ആക്രമണത്തെ തുടര്‍ന്ന് ഫെബ്രുവരി 28 മുതലാണ് വിമാനസര്‍വീസുകള്‍ നിര്‍ത്തിവെച്ചത്. 

പിന്നീട് മസ്‌കറ്റിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസ് മാത്രമാണുണ്ടായിരുന്നത്. ഒരാഴ്ചയോളമായി ഇതും നിര്‍ത്തിയിരിക്കുകയാണ്. ആഭ്യന്തര സര്‍വീസുകള്‍ മാത്രമാണ് ഇപ്പോള്‍ കണ്ണൂരില്‍ നിന്നുള്ളത്.