യുഎഇയില്‍ കനത്ത മഴയും കാറ്റും; റോഡുകളില്‍ വെള്ളക്കെട്ട് 

By: 600002 On: Mar 28, 2026, 1:01 PM

 

യുഎഇയില്‍ വ്യാഴാഴ്ച അര്‍ധരാത്രി മുതല്‍ വെള്ളിയാഴ്ച പുലര്‍ച്ചെ വരെ രണ്ട് മണിക്കൂറോളം കാറ്റും മഴയും മിന്നലും. റോഡുകളില്‍ വന്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. മരങ്ങള്‍ കടപുഴകി, ചില ഹോട്ടലുകളുടെ മേല്‍ക്കൂര ശക്തമായ കാറ്റില്‍ പറന്നു, പരസ്യ ബോര്‍ഡുകള്‍ തകര്‍ന്നുവീണു. നൂറുകണക്കിന് വാഹനങ്ങള്‍ വെള്ളത്തിലായി. 

ദുബായ്-ഷാര്‍ജ റോഡ് വെള്ളത്തില്‍ മുങ്ങി. നഗരത്തിലെ പ്രധാന റോഡായ ഷെയ്ഖ് സായിദ് റോഡിന്റെ സര്‍വീസ് റോഡുകളില്‍ വെള്ളം കയറി.