ഇറാന്റെ സൈനിക ശേഷിയും നേതൃത്വവും തകര്‍ക്കപ്പെട്ടതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാന്റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖമനേയി കൊല്ലപ്പെട്ടതായും അദ്ദേഹം അവകാശപ്പെട്ടു.
ഇറാന്റെ നാവികസേനയും വ്യോമസേനയും പൂര്‍ണമായും നശിച്ചുവെന്നും ഡ്രോണ്‍ ഫാക്ടറികളും പ്രതിരോധ സംവിധാനങ്ങളും തകര്‍ക്കപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.