പി പി ചെറിയാന്‍
ഹാല്‍ട്ടണ്‍ സിറ്റി: ടെക്‌സസിലെ ഹാല്‍ട്ടണ്‍ സിറ്റിയിലുള്ള ബേര്‍ഡ്‌വില്‍ ഇന്‍ഡിപെന്‍ഡന്റ് സ്‌കൂള്‍ ഡിസ്ട്രിക്റ്റ് സ്റ്റേഡിയം പാര്‍ക്കിംഗ് ലോറ്റിലുണ്ടായ വെടിവെയ്പ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. സ്‌കൂള്‍ ഡിസ്ട്രിക്റ്റ് അഡ്മിനിസ്‌ട്രേഷന്‍ ഓഫീസിനും സ്റ്റേഡിയത്തിനും ഇടയിലുള്ള പാര്‍ക്കിംഗ് ഏരിയയിലാണ് സംഭവം നടന്നത്.
പാര്‍ക്കിംഗ് ലോട്ടിലെ ഒരു വാഹനത്തിനുള്ളില്‍ വെടിയേറ്റ നിലയില്‍ രണ്ട് സ്ത്രീകളെ കണ്ടെത്തുകയായിരുന്നു. ഇവരെ കൂടാതെ വെടിവെയ്പ്പ് നടത്തിയ ആളും കൊല്ലപ്പെട്ടതായാണ് പ്രാഥമിക വിവരം.
രണ്ട് പേര്‍ സംഭവസ്ഥലത്ത് വെച്ചും ഒരാള്‍ ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്. ഇതൊരു ഒറ്റപ്പെട്ട സംഭവമാണെന്നും നിലവില്‍ മറ്റ് അക്രമികള്‍ക്കായി തിരച്ചില്‍ നടത്തുന്നില്ലെന്നും പോലീസ് അറിയിച്ചു. കൊല്ലപ്പെട്ടവരുടെ വ്യക്തിവിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
പോലീസ് പ്രദേശം വളയുകയും കൂടുതല്‍ അന്വേഷണങ്ങള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.