വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള അവസാന തീയതി ഏപ്രില്‍ 2

By: 600002 On: Mar 28, 2026, 8:21 AM



 

 

പി പി ചെറിയാന്‍

റിച്ചാര്‍ഡ്‌സണ്‍ (ടെക്‌സസ്): മെയ് 2 ന് നടക്കുന്ന റിച്ചാര്‍ഡ്‌സണ്‍ ബോണ്ട്, ചാര്‍ട്ടര്‍ തിരഞ്ഞെടുപ്പുകളില്‍ പങ്കാളികളാകാന്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനുള്ള സമയം അവസാനിക്കുന്നു. അവസാന തീയതി ഏപ്രില്‍ 2, വ്യാഴാഴ്ചയാണ്.

അപേക്ഷകള്‍ ഏപ്രില്‍ 2-നകം തപാലില്‍ അയക്കുകയോ , അന്നേദിവസം പ്രവൃത്തിസമയം അവസാനിക്കുന്നതിന് മുന്‍പ് നേരിട്ട് കൗണ്ടി രജിസ്ട്രാര്‍ ഓഫീസില്‍ എത്തിക്കുകയോ ചെയ്യണം.

അപേക്ഷാ ഫോമുകള്‍ www.votetexas.gov എന്ന വെബ്‌സൈറ്റില്‍ നിന്നും പ്രിന്റ് ചെയ്യാം. കൂടാതെ റിച്ചാര്‍ഡ്‌സണ്‍ ലൈബ്രറിയിലും ഫോമുകള്‍ ലഭ്യമാണ്.

പുതുതായി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് വോട്ടര്‍ കാര്‍ഡുകള്‍ തപാല്‍ വഴി ലഭിക്കും. ഏപ്രില്‍ 20 മുതല്‍ 28 വരെയാണ് മുന്‍കൂര്‍ വോട്ടിംഗ് സൗകര്യം ഉണ്ടായിരിക്കുക.