പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ക്കിടയിലും രാജ്യത്ത് ഇന്ധനക്ഷാമം ഉണ്ടാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. അടുത്ത 60 ദിവസത്തേക്ക് ആവശ്യമായ ക്രൂഡ് ഓയില്‍ ശേഖരം ഇന്ത്യയുടെ പക്കലുണ്ടെന്നും വിതരണത്തില്‍ യാതൊരു തടസ്സവുമില്ലെന്നും പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം അറിയിച്ചു.
പെട്രോള്‍, ഡീസല്‍, പാചകവാതകം എന്നിവയുടെ വിതരണത്തില്‍ രാജ്യത്ത് ഒരിടത്തും കുറവില്ല. ഇന്ധന സ്റ്റേഷനുകള്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നു. ആഭ്യന്തര പാചകവാതക ഉല്‍പ്പാദനം വര്‍ധിപ്പിച്ചിട്ടുണ്ട്. കൂടാതെ, അമേരിക്ക, റഷ്യ, ഓസ്‌ട്രേലിയ എന്നിവടങ്ങളില്‍ നിന്നുള്ള എല്‍പിജി കപ്പലുകള്‍ ഇന്ത്യയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.